
ദില്ലി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 143 സ്ഥാനാർത്ഥികളുടെ പട്ടിക രാഷ്ട്രീയ ജനതാദൾ (ആർജെഡി) തിങ്കളാഴ്ച പുറത്തിറക്കി. പാർട്ടി നയിക്കുന്ന മഹാസഖ്യം സഖ്യകക്ഷികൾക്കിടയിലെ സീറ്റ് വിഭജനത്തിൽ തീരുമാനമാകും മുമ്പാണ് പ്രധാന കക്ഷിയായ ആർജെഡി ആദ്യ പട്ടിക പുറത്തുവിട്ടത്. പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവ് രഘോപൂരിൽ നിന്നും മറ്റൊരു പാർട്ടി നേതാവായ ലളിത് യാദവ് ദർഭംഗ റൂറലിൽ നിന്നും മത്സരിക്കും. ദിലീപ് സിംഗ് ബരൗളിയിൽ നിന്നാണ് ജനവിധി തേടുക.
രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിൻ്റെ അവസാന ദിവസം പ്രഖ്യാപിച്ച പട്ടികയിൽ 24 വനിതാ സ്ഥാനാർത്ഥികളും ഉൾപ്പെടുന്നു. ഇവരിൽ ബിഹാരിഗഞ്ച് മണ്ഡലത്തിൽ രേണു കുഷ്‌വാഹ, ചക്കായിൽ സാവിത്രി ദേവി, വാർസാലിഗഞ്ചിൽ അനിതാ ദേവി മഹ്തോ, ഹസൻപൂരിൽ മാല പുഷ്പം, മധുബനിൽ സന്ധ്യ റാണി കുശ്‌വാഹ, ഇമാംഗഞ്ചിൽ ഋതു പ്രിയ ചൗധരി (എസ്‌സി), തനുശ്രീ മഞ്ജി ബരാചാട്ടി സിംഗ് (എസ്‌സി), ബരാചാട്ടി സിംഗ് (എസ്‌സി) എന്നിവിടങ്ങളിൽ മത്സരിക്കും. സഖ്യകക്ഷിയായ കോൺഗ്രസ് തിങ്കളാഴ്ച ആറ് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയതിന് ശേഷമാണ് ആർജെഡിയുടെ പട്ടിക പ്രഖ്യാപിച്ചത്. മഹാസഖ്യത്തിലെ രണ്ട് പ്രധാന കക്ഷികളായ ആർജെഡിയും കോൺഗ്രസും തമ്മിൽ ഔപചാരികമായ സീറ്റ് വിഭജന കരാർ ഒപ്പുവയ്ക്കാൻ കഴിയാതെ വന്നപ്പോഴും പട്ടികകൾ പുറത്തുവിടുന്നത് തുടരുകയാണ്.
സഖ്യത്തിലെ മറ്റ് രണ്ട് പാർട്ടികളായ സിപിഐയും സിപിഐ (എംഎൽ) ഉം ഇതിനകം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വ്യാഴാഴ്ച കോൺഗ്രസ് 48 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയിരുന്നു. സംസ്ഥാന യൂണിറ്റ് മേധാവി രാജേഷ് റാമിനെയും കദ്വയിൽ നിന്ന് സിഎൽപി നേതാവ് ഷക്കീൽ അഹമ്മദ് ഖാനും മത്സരിക്കും. ചില സീറ്റുകളിൽ ആർജെഡിയും കോൺഗ്രസും സ്ഥാനാർഥികളെ നിർത്തിയെന്നതും ശ്രദ്ധേയം. 243 അംഗ ബീഹാർ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 6 നും 11 നും നടക്കും. ഫലം നവംബർ 14 ന് പ്രഖ്യാപിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam