ഇനി സൂക്ഷിക്കണം ! കവണ ഉപയോഗിച്ച് കാറിന്റെ ചില്ല് തകര്‍ത്തു, 1 കോടി രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന് കൊള്ളസംഘം

Published : Jan 22, 2025, 07:43 AM ISTUpdated : Jan 22, 2025, 07:45 AM IST
ഇനി സൂക്ഷിക്കണം ! കവണ ഉപയോഗിച്ച് കാറിന്റെ ചില്ല് തകര്‍ത്തു, 1 കോടി രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന് കൊള്ളസംഘം

Synopsis

ചില്ല് തകര്‍ത്ത് കൈക്കലാക്കിയ മുഴുവന്‍ ആഭരണങ്ങള്‍ നിറച്ച ബാഗ് എടുത്ത് ഇവര്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ദില്ലി: വാഹനത്തിന്റെ ചില്ലു തകര്‍ത്ത് 1 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ കവര്‍ന്നെടുത്ത് മോഷണ സംഘം. തെക്കുകിഴക്കൻ ദില്ലിയിലെ ഭാരത് നഗറിൽ ചൊവ്വാഴ്ച്ചയോടെയാണ് സംഭവമുണ്ടായത്. ലക്ഷ്മിഭായി കോളേജിന് സമീപം റെഡ് സിഗ്നലിൽ വാഹനം നിർത്തിയപ്പോഴാണ് സംഭവം. സെൻട്രൽ ദില്ലിയിലെ സരായ് റോഹില്ലയിൽ നിന്ന് ആഭരണങ്ങൾ കൊണ്ടു പോകാന്‍  വ്യാപാരികൾ ഈ വാഹനം ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കവണ (സ്ലിംഗ്ഷോട്ട്) ഉപയോഗിച്ചാണ് കൊള്ള സംഘം വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില്ല് തകര്‍ത്ത് കൈക്കലാക്കിയ മുഴുവന്‍ ആഭരണങ്ങള്‍ നിറച്ച ബാഗ് എടുത്ത് ഇവര്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

ഇതിനിടെ, തെക്കൻ ദില്ലിയിലെ സംഗം വിഹാർ മേഖലയിൽ നടത്തിയ പൊലീസ് പരിശോധനക്കിടെ 47 ലക്ഷം രൂപ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. പൊലീസ് നടത്തിയ പതിവ് പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. പണം പിടിച്ചെടുത്തയാൾ ആക്രിക്കച്ചവടക്കാരനാണ്. ഇയാൾ ഈ മേഖലയിൽത്തന്നെ താമസിച്ചു വരുന്ന ആളുമാണ്. 24 വയസുകാരനായ വസീം മാലിക് ആണ് പിടിയിലായത്. വ്യക്തമായ രേഖകൾ ഇല്ലാത്ത പണം ആണം പിടികൂടിയത്. 

ഇയാൾ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. പൊലീസിന്റെ സ്റ്റാറ്റിക് സർവൈലൻസ് ടീം (എസ്എസ്ടി) ആണ് പ്രതിയെ പിടികൂടിയത്. പൊലീസ് പിടിച്ചെടുത്ത പണത്തിന് ആവശ്യമായ രേഖകൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് അധികൃതർ അന്വേഷണം നടത്തി വരികയാണെന്നും നിയമപരമായ പ്രോട്ടോക്കോൾ അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് രേഖകൾ കാണാനില്ലെന്ന് മറുപടി; ഡിഡിഇ ഓഫീസിൽ കമ്മീഷണർ നേരിട്ടെത്തി പരിശോധന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും