റീൽസെടുക്കാൻ തിരക്കുള്ള റോഡിൽ കറങ്ങുന്ന കസേരയിട്ടിരുന്നു; സ്റ്റേഷനിലെ ദൃശ്യം കൂടി ചേര്‍ത്ത് റീലാക്കി പൊലീസ്

Published : Apr 18, 2025, 11:35 AM IST
റീൽസെടുക്കാൻ തിരക്കുള്ള റോഡിൽ കറങ്ങുന്ന കസേരയിട്ടിരുന്നു; സ്റ്റേഷനിലെ ദൃശ്യം കൂടി ചേര്‍ത്ത് റീലാക്കി പൊലീസ്

Synopsis

തിരക്കുള്ള റോഡിൽ നിരവധി വാഹനങ്ങൾ ചീറിപ്പായുന്നത് കണാം. ചെയര്‍ മാറ്റി വയ്ക്കാൻ പോലും പറ്റാത്ത അത്ര തിരക്കുള്ള സമയത്തായിരുന്നു റീൽസ് എടുത്തത്

ബെംഗളൂരു: റോഡിൽ കസേരയിട്ടിരുന്ന റീൽ ചിത്രീകരിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഇൻസ്റ്റഗ്രാമിൽ റീൽ ചെയ്യാനായി ബെംഗളൂരുവിലെ ഒരു തരക്കുള്ള റോഡിലിരുന്ന ചായ കുടിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ബെംഗളൂരുവിലെ മഗഡി റോഡിൽ ഏപ്രിൽ 12നായിരുന്നു സംഭവം.  വളരെ ശാന്തമായി റോഡിലിരുന്ന് കാലിന്മേൽ കാല് കയറ്റി വച്ച് ചായകുടിക്കുന്ന യുവാവിന് അടുത്തൂകൂടെ ഓട്ടോറിക്ഷയും ബൈക്കുമെല്ലാം കടന്നുപോകുന്നത് കാണാം. ഇൻസ്റ്റഗ്രാമിൽ വീഡിയോ അപ്പ് ചെയ്തതിന് പിന്നാലെ വലിയ ശ്രദ്ധ നേടി. 

സംഭവം വൈറലാവുകയും വിമര്‍ശനങ്ങൾ ഉയരുകയും ചെയ്തതിന് പിന്നാലെ ബെംഗളൂരു സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഒടുവിൽ പൊതുജന സുരക്ഷയെ ബാധിക്കുന്ന തരത്തിൽ പെരുമാറിയതിന് ഇയാളെ അറസ്റ്റ് ചെയ്തതായി അറിയിച്ചു.  ട്രാഫിക് നിയമം ലംഘിച്ച് ചായകൂടിക്കാൻ പോയാൽ പ്രശസ്തിയല്, കനത്ത പിഴ ലഭിക്കും, ബെംഗളൂര്‍ സിറ്റി പൊലീസ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്നും  പ്രതി സ്റ്റേഷനിൽ നിൽക്കുന്ന വീഡിയോക്കൊപ്പം പൊലീസ് പോസ്റ്റ് ചെയ്തു. റീൽസ് എടുക്കാൻ വേണിട കാണിച്ച സാഹസം ഒടുവിൽ ബെംഗളൂരു പൊലീസിന്റെ റീൽസിൽ അവസാനിച്ചുവെന്ന് പറയാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ