
ദില്ലി: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മരുമകൻ രതുൽ പുരിയുടെ 300 കോടി വിലവരുന്ന ഡൽഹിയിലെ ബംഗ്ലാവ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. നാല് കോടി ഡോളറിന്റെ വിദേശഫണ്ടുകളും പിടിച്ചെടുത്തു. എപിജെ അബ്ദുൾ കലാം റോഡിൽ ലുതിയൻസ് സോണിലെ ബംഗ്ലാവാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.
രതുലിന്റെ പിതാവ് ദീപക് പുരിയുടെ ഉടമസ്ഥതയിലുള്ള മോസർ ബെയർ ഗ്രൂപ്പിന്റെ പേരിലുള്ള ബംഗ്ലാവാണത്. കഴിഞ്ഞ ഏപ്രിലിൽ ആദായനികുതി ഉദ്യോഗസ്ഥർ രതുൽ പുരുയുടെ കമ്പനികളിൽ റെയ്ഡ് നടത്തുകയും 1,350 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി അറിയിക്കുകയും ചെയ്തിരുന്നു. അനധികൃത പണ ഇടപാടുകളുടെ രേഖകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam