
ദില്ലി: മോദിക്കെതിരെ ഒളിയമ്പുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ചിലർക്ക് അമാനുഷികരും ഭഗവാനുമൊക്കെയാകാൻ ആഗ്രഹമുണ്ട്. എന്നാൽ ഭഗവാൻ വിശ്വരൂപമാണ്. അതിന് മുകളിലെന്തെങ്കിലുമുണ്ടോയെന്ന് ആർക്കുമറിയില്ല. ആന്തരികമായും ബാഹ്യമായും വികാസത്തിന് പരിധിയില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. ജാർഖണ്ഡിലെ പരിപാടിയിലാണ് പരാമർശം.
കൊവിഡ് -19 മഹാമാരിക്ക് ശേഷം ലോകം മുഴുവൻ ഇന്ത്യയാണ് ലോകത്തിന്സ മാധാനത്തിലേക്കുമുള്ള പാതയെന്ന് വഴിയൊരുക്കുന്നത് വ്യക്തമായതയാകും അദ്ദേഹം പറഞ്ഞു. സനാതൻ ധർമ്മം മനുഷ്യരാശിയുടെ ക്ഷേമത്തിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.
Read More... ഉത്തര്‍പ്രദേശ് ബിജെപിയിൽ തര്‍ക്കം അതിരൂക്ഷം: യോഗിക്കെതിരെ നീക്കവുമായി ഒരു വിഭാഗം, നയിക്കുന്നത് ഉപമുഖ്യമന്ത്രി
കഴിഞ്ഞ 2,000 വർഷങ്ങളിൽ വിവിധ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ പരമ്പരാഗത രീതിയിൽ വേരൂന്നിയ സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നതിൽ അവയെല്ലാം പരാജയപ്പെട്ടു. കൊറോണയ്ക്ക് ശേഷം, സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള മാർഗം ഇന്ത്യക്കുണ്ടെന്ന് ലോകം മനസ്സിലാക്കിയെന്നും ഭഗവത് പറഞ്ഞു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ വികാസ് ഭാരതി സംഘടിപ്പിച്ച ഗ്രാമതല തൊഴിലാളി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "സനാതൻ സംസ്‌കൃതിയും ധർമ്മവും വന്നത് രാജകൊട്ടാരങ്ങളിൽ നിന്നല്ല, ആശ്രമങ്ങളിൽ നിന്നും വനങ്ങളിൽ നിന്നുമാണ്. മാറുന്ന കാലത്തിനനുസരിച്ച് നമ്മുടെ വസ്ത്രങ്ങൾ മാറിയേക്കാം, പക്ഷേ നമ്മുടെ സ്വഭാവം ഒരിക്കലും മാറില്ലെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam