'ഗ്യാൻവാപി പള്ളിയും മഥുര ഈദ്​ഗാഹും മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് വിട്ടുനൽകണം'; ആവശ്യവുമായി മോഹൻ ഭാ​ഗവത്

Published : Aug 29, 2025, 10:02 AM IST
mathura shahi eidgah

Synopsis

2019-ൽ, തകർത്ത ബാബറി മസ്ജിദ് നിലനിന്ന സ്ഥലം ഹിന്ദു പക്ഷത്തിന് ക്ഷേത്രം പണിയാൻ നൽകിയ അയോധ്യ വിധിയെത്തുടർന്ന്, കാശി, മഥുര തർക്കങ്ങളുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് ഒരു പ്രക്ഷോഭവും ഏറ്റെടുക്കില്ലെന്ന് ഭാഗവത് സൂചിപ്പിച്ചിരുന്നു.

ദില്ലി: വാരണാസിയിലെ ഗ്യാൻവാപി പള്ളിയും മഥുരയിലെ ഈദ്ഗാഹും ഹിന്ദുക്കൾക്ക് നൽകണമെന്ന ആവശ്യത്തെ ആർഎസ്എസ് പിന്തുണയ്ക്കുന്നുവെന്ന് തലവൻ മോഹൻ ഭാഗവത്. ഈ സ്ഥലങ്ങൾക്കായുള്ള ഏത് പ്രസ്ഥാനവുമായും സഹകരിക്കാൻ സംഘ സ്വയംസേവകർക്ക് സ്വാതന്ത്ര്യമുണ്ടെന്നും, മറുവിഭാ​ഗത്തിന് അവരുടെ അവകാശവാദങ്ങൾ ഉപേക്ഷിച്ചുകൊണ്ട് പ്രതികരിക്കാമെന്നും ഭാഗവത് പറഞ്ഞു. 

വാരാണസി, മഥുര എന്നിവയുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുമായി സംഘം ബന്ധപ്പെടുന്നില്ല. അത് രാമക്ഷേത്ര പ്രസ്ഥാനവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നതായിരുന്നു. എന്നാൽ ഹിന്ദു ഹൃദയത്തിൽ, കാശി, മഥുര, അയോധ്യ എന്നിവയെല്ലാം പ്രാധാന്യമർഹിക്കുന്നു. ഹിന്ദു സമൂഹം ഈ സ്ഥലങ്ങൾ ആവശ്യപ്പെടും. സംഘം ഈ പ്രസ്ഥാനവുമായി സഹകരിക്കില്ല, പക്ഷേ സംഘ സ്വയംസേവകർക്ക് കഴിയും. എന്നാൽ എല്ലാ സ്ഥലങ്ങളിലും ഒരു ക്ഷേത്രമോ ശിവലിംഗമോ അന്വേഷിക്കരുതെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു. മുസ്ലീങ്ങൾ സ്വമേധയാ സ്ഥലങ്ങൾ കൈമാറണമെന്ന് ഭാഗവത് നിർദ്ദേശിച്ചു. അത്തരമൊരു നീക്കം സാഹോദര്യത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പായിരിക്കുംമെന്നും അദ്ദേഹം പറഞ്ഞു. 

2019-ൽ, തകർത്ത ബാബറി മസ്ജിദ് നിലനിന്ന സ്ഥലം ഹിന്ദു പക്ഷത്തിന് ക്ഷേത്രം പണിയാൻ നൽകിയ അയോധ്യ വിധിയെത്തുടർന്ന്, കാശി, മഥുര തർക്കങ്ങളുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് ഒരു പ്രക്ഷോഭവും ഏറ്റെടുക്കില്ലെന്ന് ഭാഗവത് സൂചിപ്പിച്ചിരുന്നു. അയോധ്യയ്‌ക്കൊപ്പം കാശിയും മഥുരയും തർക്ക സ്ഥലങ്ങളായി ഉൾപ്പെടുത്തി ഹിന്ദു ക്ഷേത്രങ്ങൾ നിർമ്മിക്കണമെന്ന വാദത്തെ അനുകൂലിക്കുന്ന പരാമർശമാണ് ഇപ്പോൾ ആർഎസ്എസ് നടത്തിയത്.

PREV
Read more Articles on
click me!

Recommended Stories

ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'
ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ