നിയന്ത്രണരേഖയിലെ ഏകപക്ഷീയമായി മാറ്റം അംഗീകരിക്കില്ല; ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

By Web TeamFirst Published Jul 14, 2021, 9:32 PM IST
Highlights

വിഷയത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രിയോട്  നിലപാട് അറിയിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു.

ദില്ലി: ചൈനയ്ക്ക് മുന്നറിയിപ്പുമായി  ഇന്ത്യ. നിയന്ത്രണരേഖയിൽ ഏകപക്ഷീയമായി മാറ്റം വരുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. നിയന്ത്രണരേഖയിൽ നിലനിൽക്കുന്ന വിഷയങ്ങൾ ചൈനീസ് വിദേശകാര്യ മന്ത്രിയോട് ചര്‍ച്ച നടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കർ അറിയിച്ചു. അതിർത്തിയിൽ സമാധാനം നിലനിർത്തേണ്ടത് നയതന്ത്ര ബന്ധത്തിന്  ആവശ്യമെന്നും ഇന്ത്യ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!