
ചെന്നൈ: തമിഴ്നാട്ടിൽ നിന്ന് ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് തമിഴ്നാട് സർക്കാർ. ചീഫ് സെക്രട്ടറി തല ചർച്ചയിലാണ് തമിഴ്നാട് ആവശ്യം ഉന്നയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ നിർദേശപ്രകാരം ആണ് ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ , കേരള ചീഫ് സെക്രട്ടറിയുമായി സംസാരിച്ചത്.
ശബരിമലയിൽ തീർത്ഥാടകര്‍, പ്രാഥമിക സൗകര്യവും സുരക്ഷയും ഇല്ലാതെ ദുരിതം അനുഭവിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നും തമിഴ്നാട് സർക്കാർ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. മതിയായ സൗകര്യം കേരളം ഉറപ്പു നൽകിയതായും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്. സേലം സ്വദേശിയായ പെൺകുട്ടി ശബരിമലയിൽ കുഴഞ്ഞു വീണു മരിച്ചതും, തീർത്ഥാടകർ മണിക്കൂറുകൾ ദർശനത്തിനായി കാത്തുനിൽക്കുന്നതും തമിഴ്നാട്ടിൽ ചർച്ച ആയിരുന്നു . ഇതിന്‍റെ പശ്ചാതലത്തിലാണ് സ്റ്റാലിന്‍റെ ഇടപെടൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam