ശബരിമല മുതല്‍ വേമ്പനാട് കായല്‍ വരെ; മന്‍ കി ബാത്തിലൂടെ രാജ്യം ചര്‍ച്ച ചെയ്ത കേരളത്തിലെ വിഷയങ്ങള്‍

Published : Apr 22, 2023, 04:18 PM ISTUpdated : Apr 22, 2023, 04:25 PM IST
ശബരിമല മുതല്‍ വേമ്പനാട് കായല്‍ വരെ; മന്‍ കി ബാത്തിലൂടെ രാജ്യം ചര്‍ച്ച ചെയ്ത കേരളത്തിലെ വിഷയങ്ങള്‍

Synopsis

ദൈനംദിന ഭരണത്തിന്‍റെ വിഷയങ്ങളിൽ പൗരന്മാരുമായി ഒരു സംവാദം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്‍ കി ബാത്ത് ആരംഭിച്ചത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് രാജ്യത്തെ ജനങ്ങളുമായി സംവദിക്കുന്നതിനായി ആരംഭിച്ച റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ കേരളത്തേക്കുിച്ച് പരാമര്‍ശിച്ചത് നിരവധി തവണ. 2014 ഒക്ടോബർ 3 ലാണ് ഈ പദ്ധതിയിലെ ആദ്യത്തെ പരിപാടി തുടങ്ങിയത്. ദൈനംദിന ഭരണത്തിന്‍റെ വിഷയങ്ങളിൽ പൗരന്മാരുമായി ഒരു സംവാദം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്‍ കി ബാത്ത് ആരംഭിച്ചത്.

മന്‍ കി ബാത്തില്‍ കേരളം ചര്‍ച്ചയായത് 15 ലേറെ തവണയാണ്. ശബരിമല ക്ഷേത്രത്തിലെ ശുചിത്വ പരിപാലനത്തെ കുറിച്ചും  വേമ്പനാട് കായലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കുന്ന എന്‍ എസ് രാജപ്പനേക്കുറിച്ചും ഇടുക്കിയില്‍ ആദിവാസി കുട്ടികള്‍ക്കായി തുറന്ന അക്ഷര ലൈബ്രറിയും കേരളത്തിലെ ആയുര്‍വേദ ചികിത്സയും മന്‍കി ബാത്തിലൂടെ  പ്രധാനമന്ത്രി രാജ്യ ശ്രദ്ധയിലെത്തിച്ചു.

ഇതിന് പിന്നാലെ സംസ്ഥാനത്തിന്‍റെ കോണുകളിലായി നടന്ന പല കാര്യങ്ങളും പ്രധാനമന്ത്രി രാജ്യത്തിന്‍റെ ശ്രദ്ധയില്‍ എത്തിച്ചു. അവയില്‍ ചിലത് ഇവയാണ്.

പ്രധാനമന്ത്രിക്ക് ഭാരതാംബയുടെ ചിത്രം വിരലടയാളം ഉപയോഗിച്ച് വരച്ച് കത്ത് അയച്ച ചിറ്റൂര്‍ സെന്‍റ് മേരി യു പി സ്കൂളിലെ കുട്ടികള്‍. അവയവ ദാനത്തിന്‍റെ ആവശ്യകതയേക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായായിരുന്നു ഇത്. 

ഇടമലക്കുടിയെന്ന ആദിവാസി ഗ്രാമം തുറന്ന സ്ഥലങ്ങളില്‍ മലവിസര്‍ജ്ജനം നടത്തുന്നതില്‍ നിന്ന് മുക്തി നേടാന്‍ സഹായിച്ചവര്‍. 

വേനല്‍ക്കാലത്ത് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ദാഹലഭം സൂക്ഷിക്കാനായി മണ്‍പാത്രങ്ങള്‍ സൌജന്യമായി നിര്‍മ്മിച്ച് നല്‍കുന്ന മുപ്പട്ടം നാരായണന്‍

കെനിയന്‍ മുന്‍ പ്രധാനമന്ത്രിയുടെ മകള്‍ക്ക് ട്യൂമര്‍ മൂലം നഷ്ടമായ കാഴ്ച കേരളത്തിലെ ആയുര്‍വേദ ചികിത്സയിലൂടെ തിരിച്ച് കിട്ടിയത്.

മാലിന്യത്തെ പുനരുപയോഗിക്കുന്ന കൊച്ചി സെന്‍റ് തെരാസാസ് കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ പ്രവര്‍ത്തനങ്ങള്‍. തുണികള്‍ ഉപയോഗിച്ച് കളിപ്പാട്ടങ്ങളാണ് വിദ്യാര്‍ത്ഥിനികള്‍ നിര്‍മ്മിക്കുന്നത്.

അമ്മയുടെ മരണത്തേ തുടര്‍ന്ന് ചെറുപ്പ കാലത്ത് നിലച്ച് പോയ സ്കൂള്‍ വിദ്യാഭ്യാസം 105ാം വയസില്‍ പുനരാരംഭിച്ച കൊല്ലം സ്വദേശിനിയായ ഭഗീരഥി അമ്മയുടെ ദൃഡനിശ്ചയം

70 ദിവസത്തെ പ്രവര്‍ത്തനത്തിലൂടെ വറ്റി വരണ്ട് പോയ കുട്ടംപേരൂര്‍ നദിയെ പുനരുജ്ജീവിപ്പിച്ച തൊഴിലുറപ്പ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ട തൊഴിലാളികള്‍

വിഷ വൈദ്യത്തില്‍ ആഗ്രഗണ്യയായ ആയുര്‍വേദ ചികിത്സകയായ ലക്ഷ്മിക്കുട്ടി, ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന മരുന്ന് കൂട്ടില്‍ നിന്നും നിരവധി മരുന്നുകള്‍ തയ്യാറാക്കുന്ന ലക്ഷ്മിക്കുട്ടിയുടെ സേവനം

വായനാശീലം സജീവമാക്കാന്‍ പി എന്‍ പണിക്കര്‍ ഫൌണ്ടേഷന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍, ബൊക്കകളും മാലകളും ഒഴിവാക്കി പകരം ബുക്കുകള്‍ നടകുന്ന ഫൌണ്ടേഷന്‍റെ പരിപാടികള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം