'ശബരിമല യുവതീപ്രവേശനം ആവശ്യപ്പെട്ടുള്ള ആദ്യ ഹര്‍ജി അവിശ്വാസികളുടേത്, കോടതി എന്തിന് കേൾക്കണം', നിർണ്ണായക പരാമർശവുമായി ജസ്റ്റിസ് നാഗരത്ന

Published : Apr 08, 2026, 04:28 PM IST
supreme court

Synopsis

സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ഏന്തെങ്കിലും അയ്യപ്പവിശ്വാസി പറഞ്ഞിട്ടുണ്ടോ. ഇത്തരം കാര്യങ്ങളിൽ അവിശ്വാസികൾ എങ്ങനെ ഇടപെടുമെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു.

ദില്ലി: ശബരിമല യുവതി പ്രവേശന കേസിൽ സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് ബി വി നാഗരത്ന. ആദ്യ ഹർജിക്കാർ വിശ്വാസികളല്ല. വിശ്വാസികൾ അല്ലാത്തവരുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്നുമാണ് ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക പരാമർശം. യുവതി പ്രവേശത്തിനുള്ള പൊതുതാൽപര്യ ഹർജി കോടതി സ്വീകരിക്കാനെ പാടില്ലായിരുന്നു. വിശ്വാസികൾ അല്ലാത്തവർ ഹർജി നൽകണ്ടതില്ലെന്നും നാഗരത്ന പറഞ്ഞു. ഇത് ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം പുനപരിശോധനയെ ബാധിക്കുമെമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ഏന്തെങ്കിലും അയ്യപ്പവിശ്വാസി ഹർജി നൽകിയിട്ടുണ്ടോ. ഇത്തരം കാര്യങ്ങളിൽ അവിശ്വാസികൾ എങ്ങനെ ഇടപെടുമെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു. പല അജണ്ടുകളുമായി ചിലർ പൊതുതാൽപര്യഹർജിയുമായി എത്തുമെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. അതേസമയം ചില ആചാരങ്ങൾ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നേരത്തെ നിരീക്ഷിച്ചിരുന്നു. നാളെ സിനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ വാദം തുടരും.

 ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഒമ്പതംഗ ഭരണഘടന ബെഞ്ചിൽ ശക്തമായ വാദപ്രതിവാദം നടക്കുകയാണ്. ആചാരങ്ങൾ നിർവഹിക്കാനും ദേവനെ സ്പർശിക്കാനും, പ്രത്യേക യോഗ്യതയും പരിജ്ഞാനവുമുള്ള ആളുകളെ മാത്രമേ മതവിഭാഗം അംഗീകരിക്കൂവെന്ന് കേന്ദ്രം വാദിച്ചപ്പോൾ ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി മറുപടി നൽകി. അതിനുള്ള അധികാരപരിധിയുണ്ടെന്നും ഇതിൽ അവസാന വാക്ക് നിയമസഭയ്ക്കാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. കോടതിക്ക് ഒരു മതാചാരത്തെ ‘മാത്രം അന്ധവിശ്വാസം’ എന്ന് വിധിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരും നിലപാടെടുത്തു. അതിന് ആവശ്യമായ പണ്ഡിതപരമായ പരിജ്ഞാനം കോടതികൾക്ക് ഇല്ലെന്നും കേന്ദ്രം വാദിച്ചു. എന്നാൽ മന്ത്രവാദവാദത്തെ മതാചാരമായി കാണാനാകുമോ എന്ന് കോടതി കേന്ദ്രസർക്കാരിനോട് തിരിച്ചുചോദിച്ചു. മനുഷ്യബലി ഉൾപ്പെടെ കാര്യങ്ങൾ നടന്നാൽ കോടതിക്ക് മറ്റു പരിശോധനകൾ ഇല്ലാതെ ഇടപെടാനാകുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പൊതുശാന്തി, നൈതികത എന്നിവയുടെ പരിധിയിൽ ആചാരങ്ങളെ വിലയിരുത്തി കോടതിക്ക് ഇടപെടാനാകുമെന്ന് ജസ്റ്റിസ് നാഗരത്നയും വ്യക്തമാക്കി. ആചാരങ്ങൾ പൊതു ക്രമത്തേയും ധാർമികതയേയും ബാധിക്കുന്നുവെങ്കിൽ കോടതിക്ക് ഇടപെടാമെന്ന് ചീഫ് ജസ്റ്റിസ്റ്റും പറഞ്ഞു. ക്ഷേത്രത്തിൽ പൂജാരികളെ നിയമിക്കേണ്ടത് അതിന് യോഗ്യതയുള്ളവരാണെന്ന് കേന്ദ്രം പറഞ്ഞു. ഒരു സർക്കാരിനും അതിൽ കൈ കടത്താനാകില്ല. വിശ്വാസികളായാലും അല്ലാത്തവരായാലും ഒരു സർക്കാരിന് ഇതിന് അധികാരമില്ല. ആചാരങ്ങൾ നിർവഹിക്കാനും ദേവനെ സ്പർശിക്കാനും, പ്രത്യേക യോഗ്യതയും പരിജ്ഞാനവുമുള്ള ആളുകളെ മാത്രമേ മതവിഭാഗം അംഗീകരിക്കൂവെന്നും കേന്ദ്രസർക്കാർ വാദിച്ചു.

അതേസമയം ഇന്നലെ നടന്ന വാദത്തിൽ ശബരിമലയിലെ യുവതി പ്രവേശനത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. ഇത് തിരുത്തണമെന്നാണ് നിലപാടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. മതത്തിൻറെ അനിവാര്യ ഘടകമെന്തെന്ന് കോടതികൾ മാത്രം തീരുമാനിക്കുന്നത് ഉചിതമല്ലെന്നും തുഷാർ മേത്ത വാദം ഉന്നയിച്ചു. അതേസമയം സ്ത്രീകൾക്ക് ആർത്തവ സമയത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നുവെന്ന് ജസ്റ്റിസ് നാഗരത്ന നീരീക്ഷിച്ചിരുന്നു.ശബരിമലയിലെ ആചാരങ്ങളെ ലിംഗവിവേചനമായി കാണരുതെന്നും തൊട്ടുകൂടായ്മയുമായി ഇത് കൂട്ടികുഴയ്ക്കരുതെന്നും കേന്ദ്രം വാദിച്ചു. . മുൻവിധിയുടെ പുനപരിശോധന എന്നതിൽ കൃത്യമായ നിലപാടുണ്ടെന്നും എന്നാൽ തത്കാലം കോടതി ഉന്നയിച്ച ചോദ്യങ്ങളിൽ വാദം ഒതുക്കുകയാണെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കിയാണ് ഇന്നലെ വാദം പൂർത്തിയാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എന്നെ തകർക്കാൻ ശ്രമിച്ചു, വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചനയെന്ന പരോക്ഷ ആരോപണവുമായി വിജയ്; 'പണപ്പെട്ടി സഖ്യത്തെ പരാജയപ്പെടുത്തും'
വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചന, കോടികൾ നൽകി സ്റ്റാലിൻ തമിഴ്നാട്‌ കോൺഗ്രസിനെ വിലയ്ക്കെടുത്തു, വിമർശനവുമായി വിജയ്