മരുഭൂമിയിൽ വീണ്ടും താമര വിരിയുന്നോ? സച്ചിൻ പൈലറ്റിനടക്കം അടിതെറ്റുന്നു, ബിജെപി ആഘോഷം തുടങ്ങി

Published : Dec 03, 2023, 10:02 AM ISTUpdated : Dec 03, 2023, 10:06 AM IST
മരുഭൂമിയിൽ വീണ്ടും താമര വിരിയുന്നോ? സച്ചിൻ പൈലറ്റിനടക്കം അടിതെറ്റുന്നു, ബിജെപി ആഘോഷം തുടങ്ങി

Synopsis

പാര്‍ട്ടി ആസ്ഥാനങ്ങളിൽ ബിജെപി ആഘോഷം തുടങ്ങി. സംസ്ഥാനത്തിന്റെ കോൺഗ്രസ് മുഖമായ സച്ചിൻ പൈലറ്റും സ്പീക്കർ സി പി ജോഷിയും പിന്നിലാണ്. 

ജയ്പൂര്‍ : ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന കോൺഗ്രസ് പ്രതീക്ഷ മങ്ങി. രാജസ്ഥാനിൽ അഞ്ച് വര്‍ഷത്തിന് ശേഷം താമര വിരിയാനുളള സാധ്യത. ഏറ്റവും ഒടുവിൽ വിവരം  ലഭിക്കുമ്പോൾ (10.00 AM) രാജസ്ഥാനിൽ 108 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. 78 സീറ്റുകളിൽ കോൺഗ്രസും 13 സീറ്റുകളിൽ മറ്റുളളവരും മുന്നിട്ട് നിൽക്കുന്നത്. പാര്‍ട്ടി ആസ്ഥാനങ്ങളിൽ ബിജെപി ആഘോഷം തുടങ്ങി. സംസ്ഥാനത്തിന്റെ കോൺഗ്രസ് മുഖമായ സച്ചിൻ പൈലറ്റ് ടോങ്ക് മണ്ഡലത്തിൽ പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥി അജിത് സിംഗാണ് ഇവിടെ മുന്നിൽ. കോൺഗ്രസ് സ്പീക്കർ സി പി ജോഷിയും പിന്നിലാണ്.  

ആദ്യ മണിക്കൂറിലെ തെരഞ്ഞെടുപ്പ് ഫലസൂചനകൾ പുറത്ത്, രാജസ്ഥാനിലും മധ്യപ്രദേശിലും മുന്നേറ്റം ബിജെപിക്ക്

 

 
 

PREV
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി