Asianet News MalayalamAsianet News Malayalam

ആദ്യ മണിക്കൂറിലെ തെരഞ്ഞെടുപ്പ് ഫലസൂചനകൾ പുറത്ത്, രാജസ്ഥാനിലും മധ്യപ്രദേശിലും മുന്നേറ്റം ബിജെപിക്ക്

രാജസ്ഥാനിലെ 200 ൽ 199 സീറ്റുകളിലും, മധ്യപ്രദേശിലെ 230 സീറ്റുകളിലും, ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും, തെലങ്കാനയിൽ 119 സീറ്റുകളിലുമാണ് വോട്ടെണ്ണൽ ന‍ടക്കുന്നത്. പത്ത് മണിയോടെ ഫല സൂചനകളിൽ വ്യക്തത വരും. 

 

bjp leading in rajasthan and madhya pradesh apn
Author
First Published Dec 3, 2023, 9:13 AM IST

ദില്ലി : ആദ്യ സമയങ്ങളിലെ ഇഞ്ചോടിഞ്ച് പോരാട്ടം മാറി. 'ഹിന്ദി ഹൃദയഭൂമി' സംസ്ഥാനങ്ങളായ രാജസ്ഥാനിലും മധ്യപ്രദേശിലും ആദ്യമണിക്കൂറിൽ ബിജെപി മുന്നേറ്റം. ഒരു ഘട്ടത്തിൽ ഇഞ്ചോടിഞ്ച് എന്ന നിലയിലായിരുന്നുവെങ്കിലും ഒരു മണിക്കൂര്‍ പിന്നിട്ടതോടെ രണ്ട് സംസ്ഥാനങ്ങളിലും ബിജെപി ലീഡ് ചെയ്യുകയാണ്. രാജസ്ഥാനിൽ ഒരു ഘട്ടത്തിൽ ലീഡ് നില 100 കടന്നു.  കഴിഞ്ഞ തവണ തോറ്റ 24 സീറ്റുകളിൽ ഇക്കുറി ബിജെപിക്ക് ലീഡുണ്ട്. പക്ഷേ പി സി സി അധ്യക്ഷൻ ഗോവിന്ദ് സിംഗ് നിലവിൽ പിന്നിലാണ്. ഭരണത്തുടർച്ച കിട്ടുമെന്ന കോൺഗ്രസ് പ്രതീക്ഷയാണ് രാജസ്ഥാനിൽ മങ്ങുന്നത്. 

ആര് നേടും? ആദ്യമണിക്കൂറിൽ മാറി മറിഞ്ഞ് ലീഡ് നില, തെലങ്കാനയിൽ കോൺഗ്രസ് മുന്നിൽ

മധ്യപ്രദേശിൽ സീറ്റ് നിലയിൽ നിലവിൽ ബിജെപി മുന്നിലാണ്. കോൺഗ്രസ് പ്രതീക്ഷ കൈവിടാതെ തൊട്ടുപിന്നാലെയുണ്ട്. ദിഗ്വിജയ് സിംഗിന്റെ മകൻ ജയവർധൻ മുന്നിലാണ്.

മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നേറ്റം

തെലങ്കാനയിലെ ആദ്യ ഫല സൂചനകളിൽ കോൺഗ്രസ് മുന്നിൽ. ആദ്യം തന്നെ ലീഡ് നേടിയ കോൺഗ്രസ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 62 സീറ്റിൽ ആദ്യ ലീഡ് നേടിയിട്ടുണ്ട്. വോട്ടെണ്ണലിന്‍റെ ആദ്യ ഒരുമണിക്കൂർ പിന്നിടുമ്പോൾ ബി ആർ എസ് 36 സീറ്റുകളിലാണ് ലീഡ് നേടിയിരിക്കുന്നത്. ഒവൈസിയുടെ എ ഐ എം എം പാർട്ടിയാകട്ടെ 7 സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്. ബി ജെ പി 5 സീറ്റിലും ഇവിടെ മുന്നേറുന്നുണ്ട്. ആദ്യ ഫല സൂചനകൾ പ്രകാരം തെലങ്കാന മുഖ്യമന്ത്രിയും ബി ആ‌ർ എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു മത്സരിച്ച രണ്ട് സീറ്റിലും പിന്നിലാണെന്നാണ് വിവരം.

ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഛത്തിസ് ഘഡിൽ കോൺഗ്രസ് മുന്നിലാണ്. ഓരോ ഘട്ടത്തിലും സീറ്റ് നിലമാറിമറിയുകയാണ്. ഒരു ഘട്ടത്തിൽ ബിജെപി ലീഡ‍ിംഗ് സീറ്റുകളിൽ മുന്നേറ്റമുണ്ടാക്കിയെങ്കിലും കോൺഗ്രസ് തിരിച്ചുവന്നു.  

രാജസ്ഥാനിലെ 200 ൽ 199 സീറ്റുകളിലും, മധ്യപ്രദേശിലെ 230 സീറ്റുകളിലും, ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും, തെലങ്കാനയിൽ 119 സീറ്റുകളിലുമാണ് വോട്ടെണ്ണൽ ന‍ടക്കുന്നത്. പത്ത് മണിയോടെ ഫല സൂചനകളിൽ വ്യക്തത വരും. 

Latest Videos
Follow Us:
Download App:
  • android
  • ios