മുഡ ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആശ്വാസം

ബെംഗളൂരു: മുഡ ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആശ്വാസം. സിദ്ധരാമയ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് ബെംഗളൂരു പ്രത്യേക കോടതി അംഗീകരിച്ചു. ലോകായുക്ത പൊലീസ് സമർപ്പിച്ച 'ബി' റിപ്പോർട്ടാണ് കോടതി അംഗീകരിച്ചത്. സിദ്ധരാമയ്യയ്ക്കൊപ്പം ഭാര്യ ബി.എം.പാർവതിയെയും അന്വേഷണ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇരുവർക്കും ക്ലീൻ ചിറ്റ് നൽകിയ ലോകായുക്ത റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ സ്നേഹമയി കൃഷ്ണ നൽകിയ ഹ‍ർജി തള്ളിയാണ് പ്രത്യേക കോടതിയുടെ നടപടി. മൈസുരു അർബൻ ഡെവലപ്പ്മെന്റ് ബോർഡ് എന്ന 'മുഡ' കർണാടകത്തിലെ 14 ഇടങ്ങളിലെ 56 കോടി രൂപ വഴിവിട്ട് സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് കൈമാറിയെന്നായിരുന്നു പരാതി. 

YouTube video player