
ദില്ലി: ബാഡ്മിന്‍റൺ ചാമ്പ്യൻ സൈന നെഹ്‍വാൾ ഇന്ന് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തതാണ് താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനം. ബാഡ്മിന്‍റണിൽ ലോക ഒന്നാം നമ്പർ താരമായിരുന്ന സൈന, 2012ൽ ഒളിമ്പിക് മെഡലും നേടിയിട്ടുണ്ട്. ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ബാഡ്മിന്‍റൺ താരമായിരുന്നു സൈന നെഹ്‍വാൾ, 2012ലായിരുന്നു ഇത്.
ഹരിയാനയിൽ ജനിച്ച സൈന നെഹ്‍വാൾ രാജ്യത്ത് വലിയ ആരാധവൃന്ദമുള്ള കായിക താരമാണ്. അർജുന അവാർഡും ഖേൽ രത്ന അവാർഡും നേടിയിട്ടുള്ള താരം നേരത്തെ തന്നെ മോദി അനുകൂല ട്വീറ്റുകൾക്ക് പ്രസിദ്ധമാണ്. ദീപാവലി ദിനത്തിൽ ഭാരത് ലക്ഷ്മി ഹാഷ്ടാഗിൾ രാജ്യത്തെ വിവിധ താരങ്ങൾ സമാനമായ ട്വീറ്റ് ചെയ്ത സംഭവത്തിൽ ഒരംഗം സൈന നെഹ്‍വാളായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam