Sainikhesh : യുക്രൈന്‍ ആര്‍മിയില്‍ ചേര്‍ന്ന സായ് നികേഷിനെ തിരികെയെത്തിക്കണമെന്ന് മാതാപിതാക്കള്‍

Published : Mar 08, 2022, 07:25 PM IST
Sainikhesh : യുക്രൈന്‍ ആര്‍മിയില്‍ ചേര്‍ന്ന സായ് നികേഷിനെ തിരികെയെത്തിക്കണമെന്ന് മാതാപിതാക്കള്‍

Synopsis

അമേരിക്കന്‍ ആംഡ് ഫോഴ്സില്‍ ചേരാനും ആഗ്രഹമുണ്ടായിരുന്നു. ഇതിനായി ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റില്‍ ചെന്ന് അന്വേഷിച്ചു. എന്നാല്‍ അതും സാധ്യമായില്ല. തുടര്‍ന്ന് ഖാര്‍കിവ് എയറോനോട്ടിക്കല്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു.  

ചെന്നൈ: യുക്രൈന്‍ സൈന്യത്തില്‍ (Ukraine Military) ചേര്‍ന്ന തമിഴ്‌നാട് യുവാവിനെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടപേക്ഷിച്ച് മാതാപിതാക്കള്‍. തമിഴ്നാട് കോയമ്പത്തൂര്‍ സുബ്രഹ്മണ്യപാളയം സ്വദേശി രവിചന്ദ്രനാണ് മകനെ യുദ്ധഭൂമിയില്‍ തിരിച്ചെത്തിക്കാന്‍ സര്‍ക്കാറിനോടപേക്ഷിച്ചത്. 'വാര്‍ത്ത അറിഞ്ഞ മുതല്‍ ഞങ്ങള്‍ വളരെയധികം ദുഃഖത്തിലാണ്. മകനെ എങ്ങനെയെങ്കിലും തിരികെയെത്തിക്കാന്‍ ഞാന്‍ കേന്ദ്ര സര്‍ക്കാറിനോട് അപേക്ഷിക്കുകയാണ്. കുറച്ച് ദിവസം മുമ്പ് സുരക്ഷിതനാണെന്ന് അവന്‍ അറിയിച്ചിരുന്നു. എന്നാല്‍ തിരികെ വരാനാവശ്യപ്പെട്ടിട്ടും അവന്‍ അനുസരിച്ചില്ല-യുവാവിന്റെ പിതാവ് രവിചന്ദ്രന്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സിനോട് പറഞ്ഞു.

സായ് നികേഷിന് ചെറുപ്പം മുതല്‍ തന്നെ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന് പിതാവ് പറഞ്ഞു. അവന്റെ മുറിയില്‍ നിറയെ സൈന്യത്തിന്റെ ചിത്രമാണ്. രണ്ടുതവണ സൈന്യത്തില്‍ ചേരാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടെന്നും ഇവര്‍  ഇന്റലിജന്‍സ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ആംഡ് ഫോഴ്സില്‍ ചേരാനും ആഗ്രഹമുണ്ടായിരുന്നു. ഇതിനായി ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റില്‍ ചെന്ന് അന്വേഷിച്ചു. എന്നാല്‍ അതും സാധ്യമായില്ല. തുടര്‍ന്ന് ഖാര്‍കിവ് എയറോനോട്ടിക്കല്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെനിന്നാണ് യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഇന്റര്‍നാഷണല്‍ ലീജിയണ്‍ ഫോര്‍ ടെറിറ്റോറിയല്‍ ഡിഫെന്‍സില്‍ ചേര്‍ന്നതായാണ് വിവരം.

കോയമ്പത്തൂരിലെ സായി നികേഷിന്റെ വീട്ടിലെത്തി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിവരം ശേഖരിച്ചു. സൈനിക യൂണിഫോമില്‍ ആയുധങ്ങളുമായി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  2018ലാണ് സായി നികേഷ് യുക്രൈനിലേക്ക് പോയത്. കോയമ്പത്തൂരിലെ തുടിയലൂര്‍ സ്വദേശിയാണ് 21കാരനായ സായി നികേഷ്. സ്‌കൂള്‍ പഠനം അവസാനിച്ച ശേഷം രണ്ടു തവണ ഇന്ത്യന്‍ സേനയില്‍ ചേരാന്‍ സായി നികേഷ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഞ്ച് വര്‍ഷത്തെ കോഴ്‌സിനാണ് സായി നികേഷ് യുക്രൈനിലെത്തിയത്.വാര്‍ വീഡിയോ ഗെയിമുകളില്‍ തല്‍പ്പരനാണ് യുവാവെന്നാണ് വിവരം. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നടത്തിയ പരിശോധനയിലും സായി നികേഷിന്റെ മുറി നിറയെ സൈനികരുടെ ഫോട്ടോകളും പോസ്റ്ററുകളും പതിച്ചതായി കണ്ടെത്തി.

റഷ്യന്‍ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാന്‍ സന്നദ്ധരാവുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈന്‍ നേരത്തെ വിശദമാക്കിയിരുന്നു. വിസ താല്‍ക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവില്‍ യുക്രൈന്‍ പ്രസിഡന്റ് ഒപ്പുവെച്ചിരുന്നു. രാജ്യത്തെ സൈനിക നിയമം പിന്‍വലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്ന് യുക്രൈന്‍ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. യുക്രൈന്‍ ഫോറിന്‍ ലീജിയന്‍ എന്നാണ് യുക്രൈന്‍ ഔദ്യോഗികമായി വിദേശത്തെ സന്നദ്ധപ്രവര്‍ത്തകരെ റഷ്യയ്‌ക്കെതിരെ പോരാടാന്‍ എത്തിക്കുന്ന ദൗത്യത്തെ വിളിക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ