
ദില്ലി: സംഭലിൽ വർഗീയ കലാപങ്ങളെത്തുടർന്ന് 1978 മുതൽ പൂട്ടിക്കിടന്ന ക്ഷേത്രം ജില്ലാ അധികൃതർ വീണ്ടും തുറന്നു.
ഷാഹി ജുമാ മസ്ജിദിന് സമീപത്തെ ക്ഷേത്രമാണ് തുറന്നത്. ഷാഹി ജമാ മസ്ജിദ് സ്ഥലം കൈയേറിയെന്നാരോപിച്ച് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് അധികൃതർ പൂട്ടിക്കിടക്കുന്ന ക്ഷേത്രം കണ്ടെത്തിയത്. ഭസ്മശങ്കർ ക്ഷേത്രത്തിൽ ഹനുമാൻ്റെ വിഗ്രഹവും ശിവലിംഗവുമുണ്ടെന്നും വർഗീയ കലാപത്തെത്തുടർന്ന് 1978 മുതൽ ക്ഷേത്രം പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) വന്ദന മിശ്ര പറഞ്ഞു.
ക്ഷേത്രത്തിന് സമീപത്തെ കിണർ ഉപയോഗ യോഗ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. പൂർവികരിൽ നിന്ന് ഈ ക്ഷേത്രത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഇതൊരു പുരാതന ക്ഷേത്രമാണ്. എന്നാൽ കലാപത്തിന് ശേഷം ക്ഷേത്രം അടച്ചിട്ടുവെന്നും ഈ ക്ഷേത്രത്തിന് 500 വർഷമെങ്കിലും പഴക്കമുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. 1978 ലെ കലാപത്തിന് ശേഷം പ്രദേശത്തെ നിരവധി കുടുംബങ്ങൾ മറ്റിടങ്ങളിലേക്ക് താമസം മാറി. ഇതൊരു പുരാതന ക്ഷേത്രമാണെന്നും ഭസ്മശങ്കർ ക്ഷേത്രം എന്നാണ് അറിയപ്പെട്ടിരുന്നതെന്നും നാട്ടുകാർ പറഞ്ഞു.
Read More... അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷപ്രസംഗത്തില്‍ നടപടി, സുപ്രീംകോടതികൊളീജിയത്തിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം
മുഗൾ ഭരണകാലത്ത് നിർമിച്ച ഷാഹി ജുമാ മസ്ജിദിൽ കൈയേറ്റമാരോപിച്ച് അധികൃതർ സർവേ നടത്തിയതിനെ തുടർന്ന് നവംബർ 24 ന് സംഭാലിൽ അക്രമം നടന്നിരുന്നു. അക്രമത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam