
ഡെറാഡൂണ്‍: കൊവിഡ് 19 ബാധയുടെ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ആനക്കുട്ടിയുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. ഉത്തരാഖണ്ഡിലെ രാജാജി ടൈഗര്‍ റിസര്‍വിലെ സുൽത്താൻ എന്ന ആനക്കുട്ടിയാണ് അണുബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. ഇന്ത്യന്‍ വെറ്റിറിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടക്കുക.
രോഗലക്ഷണങ്ങളെ തുടർന്ന് ആനയെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ആനക്കുട്ടി കാണിച്ചത് പകര്‍ച്ച വ്യാധിയുടെ ലക്ഷണമാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്നും പിന്നാലെ കൊവിഡ് പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ അമിത് വര്‍മ പറഞ്ഞു.
ആനക്കുട്ടി അസുഖ ബാധിതനായതിന് പിന്നാലെ ഹരിദ്വാറില്‍ നിന്നും പ്രത്യേക ആരോഗ്യസംഘം എത്തി കൂടുതല്‍ പരിശോധനയും അണുനശീകരണവും നടത്തുമെന്നും അമിത് വര്‍മ വ്യക്തമാക്കി. അതേസമയം, ടൈഗര്‍ റിസര്‍വിലെ മറ്റ് രണ്ട് ആനക്കുട്ടികള്‍ക്കും അസുഖമുണ്ട്. എന്നാലത് കൊവിഡ് ലക്ഷണമല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
Read Also: മാനന്തവാടിയില്‍ പൂച്ചകള്‍ കൂട്ടത്തോടെ ചത്തത് ഈ വൈറസ് മൂലം
കാസര്‍കോട് കൊവിഡ് ആശുപത്രിയില്‍നിന്ന് പിടികൂടിയ 5 പൂച്ചകള്‍ ചത്തു; ആശങ്ക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam