Asianet News MalayalamAsianet News Malayalam

മാനന്തവാടിയില്‍ പൂച്ചകള്‍ കൂട്ടത്തോടെ ചത്തത് ഈ വൈറസ് മൂലം

മാനന്തവാടി ലക്ഷം വീട് - കണിയാരം പ്രദേശത്ത് ഒരാഴ്ച്ചക്കിടെ എട്ട് പൂച്ചകളും മറ്റുള്ളയിടങ്ങളില്‍ മൂന്ന് പൂച്ചകളുമാണ് ചത്തത്. ഇതിന് കാരണമായ വൈറസിനെ മൃഗസംരക്ഷണ വകുപ്പ്  കണ്ടെത്തി.

feline parvovirus affected cats death in wayand
Author
Wayanad, First Published Apr 18, 2020, 7:45 PM IST

കല്‍പ്പറ്റ: മാനന്തവാടി ലക്ഷം വീട്-കണിയാരം, മേപ്പാടി മുണ്ടകൈ പ്രദേശങ്ങളില്‍ പൂച്ചകള്‍ കൂട്ടത്തോടെ ചാവാന്‍ കാരണം ഫെലൈന്‍ പാര്‍വോ വൈറസ് രോഗമാണെന്ന് മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്ററനറി ഓഫീസര്‍ ഡോ. ഡി രാമചന്ദ്രന്‍. ചത്ത പൂച്ചകളില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. 

പൂച്ചകളില്‍ നിന്നുമുള്ള സാമ്പിളുകള്‍ മൃഗസംരക്ഷണ വകുപ്പിന്റെ തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍ ആണ് പരിശോധിച്ചത്. അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ യൂണിറ്റിലെ ഡിസീസസ് ഇന്‍വെസ്റ്റിഗേഷന്‍ ടീം സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക അന്വേഷണം നടത്തിയാണ് രോഗ നിര്‍ണയത്തിനുള്ള സാമ്പിളുകള്‍ ശേഖരിച്ചിരുന്നത്. 

അതേ സമയം ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും വളര്‍ത്തു പൂച്ചകള്‍ക്ക് പ്രതിരോധ കുത്തി വയ്പ് നല്‍കി ഈ അസുഖത്തില്‍ നിന്ന് സംരക്ഷണം നല്‍കാമെന്ന് ചീഫ് വെറ്ററനറി ഓഫീസര്‍ പറഞ്ഞു. പൂച്ചകള്‍ അകാരണമായി കൂട്ടത്തോടെ ചാവുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയ സാഹചര്യത്തില്‍ ജനപ്രതിനിധികള്‍ മൃഗസംരക്ഷണ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ലക്ഷം വീട് - കണിയാരം പ്രദേശത്ത് ഒരാഴ്ച്ചക്കിടെ എട്ട് പൂച്ചകളും മറ്റുള്ളയിടങ്ങളില്‍ മൂന്ന് പൂച്ചകളുമാണ് ചത്തത്.
 

Follow Us:
Download App:
  • android
  • ios