
ചെന്നൈ: വിവാഹ മോചനത്തിനായുള്ള ഹർജിക്ക് പിന്നാലെ പുതിയ ഹർജിയുമായി നടനും ടിവികെ അധ്യക്ഷനുമായ വിജയ്‍യുടെ ഭാര്യ സംഗീത. ഹർജിയിൽ തീരുമാനം ആകും വരെ നീലാങ്കരയിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നാണ് പുതിയ ഹർജിയിലെ ആവശ്യം. യുകെയിൽ ജീവിച്ചിരുന്ന തനിക്ക് ചെന്നൈയിൽ വീടില്ല. ഭാര്യയുടെയും അമ്മയുടെയും എല്ലാ കടമകളും നിർവഹിച്ചിട്ടുണ്ടെന്നും ഇപ്പോൾ വീട്ടിൽ തുടരാൻ വിജയ് അനുവദിക്കുന്നില്ല എന്നും സംഗീത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കിൽ വിജയ്‍യുടെ നിലയ്ക്കനുസരിച്ചുള്ള മറ്റൊരു വീട് ക്രമീകരിച്ച് നൽകണം. കോടികൾ സമ്പാദ്യം ഉള്ള വിജയ് തനിക്കും മക്കൾക്കും ന്യായമായി അർഹിക്കുന്നത് നൽകണം എന്നും സംഗീത ഹർജിയിൽ ആവശ്യപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam