ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിംഗ്, സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന്

Published : Mar 07, 2026, 12:41 PM IST
Keshav Prasad Maurya

Synopsis

ലഖ്‌നൗവിലെ ലാ മാർട്ട് ഗ്രൗണ്ടിൽ നിന്ന് കൗശാംബിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവമുണ്ടായത്.

ദില്ലി: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി. ലഖ്‌നൗവിലെ ലാ മാർട്ട് ഗ്രൗണ്ടിൽ നിന്ന് കൗശാംബിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവമുണ്ടായത്. സാങ്കേതിക തകരാർ മൂലം ലക്‌നൗ വിമാനത്താവളത്തിലാണ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. പറക്കുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്നും പുകയുയർന്നതോടെയാണ് അടിയന്തര ലാന്റിംഗ് നടത്തിയതെന്നാണ് വിവരം. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ആർക്കും പരിക്കില്ലെന്നാണ് വിവരം. അടിയന്തര ലാൻഡിംഗിന് കാരണമായ തകരാറിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഹെലികോപ്റ്ററിൽ പരിശോധന നടത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൂന്ന് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; 10ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത, യെല്ലോ അലർട്ട്
മാധ്യമപ്രവര്‍ത്തകന്‍റെ കൊലപാതകം; ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിനെ ഹൈക്കോടതി വെറുതെ വിട്ടു