
ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം സഞ്ജയ് ദത്ത് എത്തുമെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിലാണ് സഞ്ജയ് ദത്തിനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിക്കുക എന്നാണ് സൂചന.
ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനായി 2018-2025 കാലയളവിലേക്ക് ദേശീയ തലത്തില്‍ ആക്ഷന്‍ പ്ലാനും കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുണ്ട്. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയമാണ് ലഹരിവിരുദ്ധ നയങ്ങളും പദ്ധതികളും ആവിഷ്കരിക്കുന്നതിന്‍റെ ചുമതല വഹിക്കുന്നത്. ഇതിന്‍റെ ഭാഗമായി അടിയന്തര ശ്രദ്ധ ആവശ്യമായ 127 ജില്ലകളെ ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
ലഹരി ഉപയോഗം കുറയ്ക്കുന്നതിനായുള്ള ബോധവത്കരണം, കൗണ്‍സിലിങ്, ചികിത്സ, പനരധിവാസം എന്നിവയാണ് ആക്ഷന്‍ പ്ലാന്‍ വഴി നടപ്പിലാക്കുക. അഭിനയജീവിതത്തിന്‍റെ തുടക്കത്തില്‍ ലഹരിക്ക് അടിമപ്പെട്ടതിന്‍റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയനായ നടനാണ് സഞ്ജയ് ദത്ത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam