ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളിൽ ടിവികെ - ഡിഎംകെ വാക്പോര്; ഒളിയമ്പുമായി മന്ത്രി ആധവ് അർജുന, ടിവികെയ്ക്ക് പേടി എന്ന് ഡിഎംകെ

Published : Oct 24, 2026, 09:20 AM IST
Dhanush political entry

Synopsis

ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളിൽ ടിവികെ - ഡിഎംകെ വാക്പോര്. പുതിയതായി ആര് വന്നാലും ടിവികെയ്ക്ക് വിഷയം അല്ലെന്നും ദില്ലി ആരെ പാക്ക് ചെയ്ത് അയച്ചാലും ടിവികെക്ക് ഒന്നുമില്ലെന്നും ആധവ് അർജുന. ടിവികെയ്ക്ക് പേടി എന്നാണ് ഡിഎംകെയുടെ പ്രതികരണം

ചെന്നൈ: നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളിൽ ടിവികെ - ഡിഎംകെ വാക്പോര്. ധനുഷിനെതിരെ ഒളിയമ്പുമായി മന്ത്രി ആധവ് അർജുന രം​ഗത്തെത്തി. പുതിയതായി ആര് വന്നാലും ടിവികെയ്ക്ക് വിഷയം അല്ലെന്നും ദില്ലി ആരെ പാക്ക് ചെയ്ത് അയച്ചാലും ടിവികെക്ക് ഒന്നുമില്ലെന്നും ആധവ് അർജുന പറഞ്ഞു. ബൂത്ത്‌ തലം മുതലുള്ള കാര്യങ്ങൾ ഞങ്ങളുടെ മനസിലുണ്ട്. 2029ൽ പ്രധാനമന്ത്രി ആരെന്ന് ടിവികെ സഖ്യം തീരുമാനിക്കും എന്നും മന്ത്രി പറഞ്ഞു. അതേസമയം, ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ ടിവികെയ്ക്ക് പേടി എന്നാണ് ഡിഎംകെയുടെ പ്രതികരണം. പേടിയുള്ളവരാണ് വെറുതെ സംസാരിക്കുന്നതെന്നാണ് മുൻ മന്ത്രി ശേഖർബാബു പ്രതികരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിങ്കപ്പൂരിലേക്ക് പുറപ്പെടാൻ മിനിറ്റുകൾ മാത്രം; പോക്സോ പ്രതിയും വ്യവസായിയുമായ വീരമണിയുടെ മകളുടെ യാത്ര തടഞ്ഞ് പൊലീസ്, വിമാനത്തിൽനിന്ന് ഇറക്കി
ജമ്മു കശ്മീരിൽ ആദ്യത്തെ ഓഫീസ് തുറന്ന് ആർഎസ്എസിന്റെ തൊഴിലാളിസംഘടനയായ ബിഎംഎസ്