
ദില്ലി: ജീവനക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി എയര്‍ ഇന്ത്യ. യാത്രക്കാർക്ക് ഓരോ അറിയിപ്പും നൽകിയ ശേഷം ജയ്ഹിന്ദ് പറയണം എന്നാണ് ജീവനക്കാർക്ക് നല്‍കിയിരിക്കുന്ന പുതിയ നിർദ്ദേശം. പൈലറ്റ് ഉൾപ്പടെ ക്യാബിൻ ജീവനക്കാർക്കും ഈ നിർദ്ദേശം ബാധകമാണ്. അശ്വനി ലോഹാനി എയർ ഇന്ത്യയുടെ ചെയർമാനായി ചുമതലയേറ്റതിനു പിറകെയാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്.2 016 ൽ മുൻപ് എയർ ഇന്ത്യ ചെയർമാനായി സേവനമനുഷ്ടിച്ച അവസരത്തിലും അശ്വിനി ലോഹാനി സമാന നിർദ്ദേശം ജീവനക്കാർക്ക് നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam