
ദില്ലി: പാകിസ്ഥാനിലുള്ളവര്‍ ജീവിക്കുന്നത് സന്തോഷത്തോടെയെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. മറിച്ച് പറയുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും പവാര്‍ വ്യക്തമാക്കി. നിരവധി തവണ പാകിസ്ഥാനില്‍ പോയിട്ടുണ്ട്. നല്ല സ്വീകരണമാണ് ലഭിച്ചത്. ബന്ധുക്കളെന്നപോലെയാണ് തന്നോട് പെരുമാറിയതെന്നും പവാര്‍ വ്യക്തമാക്കി.
പാകിസ്ഥാനിലുള്ളവര്‍ സന്തോഷത്തോടെയല്ല ജീവിക്കുന്നത് എന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. എന്നാല്‍, ഇസ്ലാമിക രാജ്യത്ത് സന്തോഷത്തോടെയാണ് ജനം ജീവിക്കുന്നത്. പാകിസ്ഥാനികള്‍ അനീതിയും അസംതൃപ്തിയും അനുഭവിക്കുന്നുവെന്നും പ്രചാരണമുണ്ട്. പക്ഷേ അത് സത്യമല്ല. കാര്യങ്ങള്‍ മനസ്സിലാക്കാതെ രാഷ്ട്രീയ പ്രേരിതമായിട്ടാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നതെന്നും പവാര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് പവാര്‍ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam