
ദില്ലി പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കോടതി വളപ്പില്‍ വന്ദേമാതരം ആലപിച്ച് ഒരു കൂട്ടം സുപ്രീംകോടതി അഭിഭാഷകര്‍. ബുധനാഴ്ച ഉച്ചയ്ക്ക് 1.45ഓടെയാണ് അഭിഭാഷകരുടെ സംഘം പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് രംഗത്തെത്തിയത്.
ഇന്നലെ മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, കാമിനി ജെയ്സ്വാള്‍ എന്നിവരുടെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വന്ദേമാതരം ചൊല്ലി അഭിഭാഷകര്‍ ഒത്തുചേര്‍ന്നത്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത പ്രശാന്ത് ഭൂഷണിന്‍റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി അഭിഭാഷകര്‍ ഭരണഘടനയുടെ ആമുഖം വായിച്ചാണ് പ്രതിഷേധം അറിയിച്ചത്.
Read More: തന്‍റെ ഭാഗത്ത് വീഴ്ചയില്ല ; വിദ്യാര്‍ത്ഥികള്‍ തന്നെയാണ് സമരം അക്രമാസക്തമാക്കിയതെന്നും ജെഎന്‍യു വിസി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam