മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ആർ ജോൺ സത്യന്റെ നിയമനം: കേന്ദ്രത്തിന് താക്കീതുമായി സുപ്രീം കോടതി കൊളീജിയം

Published : Mar 22, 2023, 05:41 PM ISTUpdated : Mar 22, 2023, 06:01 PM IST
മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ആർ ജോൺ സത്യന്റെ നിയമനം: കേന്ദ്രത്തിന് താക്കീതുമായി സുപ്രീം കോടതി കൊളീജിയം

Synopsis

മദ്രാസ് ഹൈകോടതിയിലേക്ക് നാല് ജുഡീഷ്യൽ ഓഫീസർമാരെ ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാർശയും കൊളീജിയം കേന്ദ്ര സർക്കാരിന് കൈമാറി

ദില്ലി: ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടം സുപ്രീംകോടതി കൊളീജിയം. ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്ത പേരുകള്‍ പോലും അംഗീകരിക്കാതെ പിടിച്ചുവെച്ചിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കൊളീജിയം വ്യക്തമാക്കി. അഞ്ച് ജില്ലാ ജഡ്ജിമാരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്ത് പുറപ്പെടുവിച്ച പ്രമേയത്തിലാണ് കൊളീജിയത്തിന്‍റെ വിമര്‍ശനം. മദ്രാസ് ഹൈക്കോടതിയിലേക്ക് അഭിഭാഷകനായ ആര്‍ ജോണ്‍ സത്യന്‍റെ പേര് വീണ്ടും ശുപാര്‍ശ ചെയ്തിട്ടും അംഗീകരം നല്‍കാത്തത് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്  ആശങ്കപ്പെടുത്തുന്നതാണ്.  ശുപാര്‍ശ ചെയ്ത പേരുകള്‍ ദീര്‍ഘകാലം പിടിച്ചുവയ്ക്കുന്നതിലൂടെ സീനിയോരിറ്റി നഷ്ടം സംഭവിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ