കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം; 8 പേർ മരിച്ചു, 15 ലധികം പേർക്ക് പൊള്ളലേറ്റു

Published : Mar 22, 2023, 04:05 PM IST
കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം; 8 പേർ മരിച്ചു, 15 ലധികം പേർക്ക് പൊള്ളലേറ്റു

Synopsis

സ്‌ഫോടനത്തിൽ നാല് കെട്ടിടങ്ങൾ പൂർണമായും തകർന്നു. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. പരിക്കേറ്റ പത്തോളം പേരുടെ നില ഗുരുതരമാണ്.

ചെന്നെെ: തമിഴ്നാട് കാഞ്ചീപുരം കുരുവിമലയ്ക്ക് സമീപം പടക്കശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ട് പേർ മരിച്ചു. പതിനഞ്ചിലേറെ പേർക്ക് പൊള്ളലേറ്റു. പടക്കശാലയുടെ പുറത്ത് ഉണങ്ങാനിട്ട പടക്കങ്ങളിലേക്ക് തീ പടരുകയായിരുന്നു.

നരേന്ദ്രകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള നാൽപ്പതിലേറെപ്പേർ ജോലി ചെയ്യുന്ന പടക്കശാലയിലാണ് സ്ഫോടനമുണ്ടായത്. തൊട്ടടുത്ത പടക്കശാലയിലേക്കും തീ പടർന്നു. സ്‌ഫോടനത്തിൽ നാല് കെട്ടിടങ്ങൾ പൂർണമായും തകർന്നു. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. പരിക്കേറ്റ പത്തോളം പേരുടെ നില ഗുരുതരമാണ്. കുടുങ്ങിക്കിടന്ന ഇരുപത് പേരെ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.

ജില്ലാ കളക്ടർ ആരതി, ഡിഐജി പകലവൻ, ജില്ലാ പോലീസ് സൂപ്രണ്ട് സുധാകർ എന്നിവർ അപകടസ്ഥലത്തും ആശുപത്രികളിലുമെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ചൂട് കനത്തതോടെ തമിഴ്നാട്ടിലെ പടക്കശാലകളിൽ അപകടങ്ങൾ പതിവാകുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൻ പ്രഖ്യാപനം നടത്താൻ യൂറോപ്യൻ യൂണിയൻ; ഇന്ത്യയുമായി ഒപ്പുവെയ്ക്കുന്നത് ലോകത്തെ തന്നെ ഏറ്റവും വലിയ വ്യാപാര കരാര്‍
അസാധാരണ ബജറ്റ് ദിനത്തിൽ ജനപ്രിയ പ്രഖ്യാപനം നടത്താൻ നിർമല സീതാരാമൻ; ആദായ നികുതിയിൽ ചെറിയ ഇളവിന് സാധ്യത