കാലിത്തീറ്റ കേസില്‍ ലാലു പ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Published : Apr 10, 2019, 12:16 PM ISTUpdated : Apr 10, 2019, 12:19 PM IST
കാലിത്തീറ്റ കേസില്‍ ലാലു പ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Synopsis

14 വർഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ഇരുപത് മാസത്തെ ശിക്ഷയേ ഇതുവരെ അനുഭവിച്ചിട്ടുള്ളൂവെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ കോടതിയില്‍ വാദിച്ചു. 

ദില്ലി: കാലിത്തീറ്റ കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ്  ലാലു  ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യം നൽകുന്നതിനെ സിബി.ഐ എതിര്‍ത്തു. 14 വർഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ഇരുപത് മാസത്തെ ശിക്ഷയേ അനുഭവിച്ചിട്ടുള്ളൂവെന്നും ഇത് ശിക്ഷ കാലവാധിയുടെ പതിനഞ്ച് ശതമാനത്തിൽ താഴെയാണെന്നും സിബിഐ സത്യവാങ്ങ് മൂലത്തിൽ ചൂണ്ടിക്കാട്ടി. ജാമ്യം നല്‍കിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിൽ ലാലു ഇടപെടുമെന്നും വാദിച്ചു. എട്ടു മാസമായി റാഞ്ചിയിലെ ആശുപത്രിയിൽ ചികിൽസയിലാണ് ലാലു പ്രസാദ് യാദവ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെട്രോൾ ഏത് വേണമെന്ന് തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ അനുവദിക്കണം, ഇ20യുടെ വില കുറയ്ക്കണം; കേന്ദ്രത്തോട് കെജ്രിവാൾ
'പെട്രോൾ വില 125 ആകുമായിരുന്നു, പിടിച്ചുനിർത്തിയത് ഇ-20'; പ്രതിഷേധം കനക്കുന്നതിനിടെ ന്യായീകരണവുമായി കേന്ദ്രസർക്കാർ