ശ്വാസകോശ അണുബാധ: ദലൈലാമ ആശുപത്രിയിൽ

Published : Apr 10, 2019, 11:03 AM IST
ശ്വാസകോശ അണുബാധ: ദലൈലാമ ആശുപത്രിയിൽ

Synopsis

രണ്ട് ദിവസം കൂടി ലാമയ്ക്ക് ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാരുടെ പ്രതിനിധിയായ ടെൻസിൻ ടക്ല

ദില്ലി: ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമയെ ശ്വാസകോശ അണുബാധയെത്തുടർന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് ദിവസം കൂടി ലാമയ്ക്ക് ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാരുടെ പ്രതിനിധിയായ ടെൻസിൻ ടക്ല മാധ്യമങ്ങളോട് പറഞ്ഞു. 

1959ൽ ചൈനീസ് അധിനിവേശത്തിനെത്തുടർന്ന് ടിബറ്റിൽ നിന്ന് പലായനം ചെയ്ത ദലൈ ലാമയ്ക്കും സംഘത്തിനും ഇന്ത്യ രാഷ്ട്രീയ അഭയം നൽകി. തുടർന്ന് ഹിമാചൽപ്രദേശിൻറെ തലസ്ഥാനമായ ധർമ്മശാലയിലാണ് ദലൈ ലാമ താമസിച്ചിരുന്നത്. 

കഴിഞ്ഞയാഴ്ച ദില്ലിയിൽ ഒരു വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്ത ദലൈലാമ ടിബറ്റിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല, പരസ്പര ധാരണയോട് കൂടി ചൈനയുമായി ഒരു പുനഃസംഗമമാണ് താൻ ആഗ്രഹിക്കുന്നതെന്നും         ദലൈലാമ പറഞ്ഞിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ