
മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിക്കെതിരെ കോടതി അലക്ഷ്യത്തിന് കേസ് എടുത്തിട്ടില്ല എന്ന് സുപ്രീംകോടതി. വെബ് സൈറ്റിൽ സംഭവിച്ചത് പിഴവാണെന്നും സുപ്രീംകോടതി വിശദീകരണം. രാജ്ദീപ് സർദേശായിക്കെതിരെ സ്വമേധയ കോടതി അലക്ഷ്യ കേസെടുത്തു എന്ന വിവരം സുപ്രീംകോടതി വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. അത് പിഴവായിരുന്നു എന്നും അത്തരം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും സുപ്രീംകോടതി രജിസ്ട്രി വ്യക്തമാക്കി. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെ ഒരു രൂപ പിഴ ശിക്ഷ വിധിച്ച സുപ്രീംകോടതി വിധി വിമർശിച്ചുള്ള ട്വീറ്റാണ് കേസിന് അടിസ്ഥാനമായതെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam