സ്ഫോടകവസ്തുക്കളുമായി രണ്ട് മലയാളികൾ യുപിയിൽ അറസ്റ്റിൽ; ഇരുവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെന്ന് പൊലീസ്

Web Desk   | Asianet News
Published : Feb 16, 2021, 10:50 PM ISTUpdated : Feb 16, 2021, 11:52 PM IST
സ്ഫോടകവസ്തുക്കളുമായി രണ്ട് മലയാളികൾ യുപിയിൽ അറസ്റ്റിൽ; ഇരുവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെന്ന് പൊലീസ്

Synopsis

അൻസാദ് ബദറുദീൻ, ഫിറോസ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഉത്തർപ്രദേശിലെ വിവിധയിടങ്ങളിൽ ആക്രമണം ലക്ഷ്യമിട്ടെന്ന് യുപി പൊലീസ് പറയുന്നു. 

ലഖ്നൗ: സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉത്തർപ്രദേശിൽ അറസ്റ്റിലായി. ഇരുവരും മലയാളികളാണ്. അൻസാദ് ബദറുദീൻ, ഫിറോസ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഉത്തർപ്രദേശിലെ വിവിധയിടങ്ങളിൽ ആക്രമണം ലക്ഷ്യമിട്ടെന്ന് യുപി പൊലീസ് പറയുന്നു. 

ചില ഹിന്ദു സംഘടനാ നേതാക്കളെ ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടെന്നും പൊലീസ് ആരോപിക്കുന്നു. സ്ഫോടനം ലക്ഷ്യമിട്ട് ഉത്തർപ്രദേശിലേക്ക് രണ്ട് പേർ എത്തുന്നു എന്ന് ഫെബ്രുവരി 11ന് രഹസ്യവിവരം കിട്ടി. ഇതനുസരിച്ച് തിരച്ചിൽ നടത്തിവരികയായിരുന്നു. ഇന്ന് ഉത്തർപ്രദേശിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് ഇവരെ പിടികൂടിയത്. ഇവരിൽ അൻസാദ് ബദറുദ്ദീൻ പത്തനംതിട്ട പന്തളം സ്വദേശിയാണ്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഓർഗനൈസറാണ്. ഇയാളെ കാൺമാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം  ഭാര്യ പന്തളം സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു. ദില്ലിയിൽ  ജോലിക്ക് പോയതാണെന്നായിരുന്നു ഭാര്യ പറഞ്ഞത്. ഫിറോസ് ഖാൻ കോഴിക്കോട് സ്വദേശിയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ഇടപെടൽ; കെ സി വേണുഗോപാൽ ഹൈക്കമാൻഡിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി കുമാരസ്വാമി
ദില്ലിയിലെ സർക്കാർ ഓഫീസുകൾക്ക് ഇനി ആഴ്ചയിൽ 2 ദിവസം വർക്ക് ഫ്രം ഹോം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി