'സാമൂഹ്യമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുന്നത് എന്തിന്'; വിമർശനവുമായി സുപ്രീംകോടതി

By Web TeamFirst Published Oct 29, 2020, 8:50 AM IST
Highlights

മഹാമാരി തടയാൻ സർക്കാരിന് കഴിയുന്നില്ല എന്ന് വിമർശിക്കുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

ദില്ലി: സാമൂഹ്യമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുന്നത് എന്തടിസ്ഥാനത്തിലെന്ന് സുപ്രീംകോടതി. ഇത് ഭീഷണിയാണ്. പൊലീസ് പരിധി ലംഘിക്കുകയാണെന്നും രാജ്യത്തെ സ്വതന്ത്രമായി നിലനിർത്തണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 

കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് കൊൽക്കത്ത പൊലീസ്, ദില്ലിയിലുള്ള ഒരു യുവതിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതിനെതിരെയുള്ള ഹർജിയിലാണ് പൊലീസ് നടപടിയെ സുപ്രീംകോടതി വിമർശിച്ചത്. നിങ്ങളെ ഒരു പാഠം പഠിപ്പിക്കാം എന്ന നിലയിലാണ് പൊലീസിന്റെ പെരുമാറ്റം. മഹാമാരി തടയാൻ സർക്കാരിന് കഴിയുന്നില്ല എന്ന് വിമർശിക്കുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനാകില്ല. അഭിപ്രായ ന്ത്ര്യം സംരക്ഷിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

click me!