പൗരത്വ ബില്ലിനെതിരായ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും

Web Desk   | Asianet News
Published : Dec 14, 2019, 12:04 PM IST
പൗരത്വ ബില്ലിനെതിരായ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും

Synopsis

 പൗരത്വനിയമഭേദഗതിക്കെതിരെ മുസ്ലീംലീഗും, കോണ്‍ഗ്രസും, തൃണമൂല്‍ കോണ്‍ഗ്രസും ഹര്‍ജി നല്‍കിയിരുന്നു. 

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജി ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാവും ഹര്‍ജി പരിഗണിക്കുക. പാര്‍ലമെന്‍റ് പാസാക്കുകയും രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായി മാറുകയും ചെയ്ത പൗരത്വനിയമഭേദഗതിക്കെതിരെ മുസ്ലീംലീഗും, കോണ്‍ഗ്രസും, തൃണമൂല്‍ കോണ്‍ഗ്രസും ഹര്‍ജി നല്‍കിയിരുന്നു. ..

പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിലാണ് ബില്‍ സുപ്രീംകോടതിയിലേക്ക് എത്തുന്നത്. മുസ്ലീം ലീഗിന് വേണ്ടി കോണ്‍ഗ്രസ് നേതാവും സീനിയര്‍ അഭിഭാഷകനുമായ കപില്‍ സിബല്‍ ഹാജാരായേക്കുമെന്നാണ് സൂചന. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിജെ റോയിയുടെ മരണം; പാര്‍ലമെന്‍റിൽ ഉന്നയിച്ച് പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ എംപി
രാഷ്ട്രപതിഭരണം അവസാനിക്കുന്നു, മണിപ്പൂരിലെ 20 ബിജെപി എംഎൽഎമാർ ദില്ലിയിൽ, സർക്കാർ രൂപീകരണത്തിനെന്ന് സൂചന