ഒന്നാം റാങ്കുകാരന് രാഷ്ട്രപതിയുടെ പേരറിയില്ല; യുപിയിലെ അസിസ്റ്റന്റ് ടീച്ചർ നിയമനത്തിൽ വൻ അഴിമതി

Web Desk   | Asianet News
Published : Jun 10, 2020, 01:56 PM ISTUpdated : Jun 10, 2020, 02:30 PM IST
ഒന്നാം റാങ്കുകാരന് രാഷ്ട്രപതിയുടെ പേരറിയില്ല; യുപിയിലെ അസിസ്റ്റന്റ് ടീച്ചർ നിയമനത്തിൽ വൻ അഴിമതി

Synopsis

നിയമന പ്രക്രിയയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് പ്രിയങ്ക ​ഗാന്ധി ഉദ്യോ​ഗാർത്ഥികളുമായി നടത്തിയ  വീഡിയോ കോൺഫറൻസിം​ഗിനിടെ ഉന്നയിച്ചത്. 

ലക്നൗ: അധ്യാപക പരീക്ഷയിൽ 150 ൽ 142 മാർക്കും നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയിട്ടും ഇന്ത്യയിലെ രാഷ്ട്രപതിയുടെ പേരെന്തെന്ന ചോദ്യത്തിന് ഉത്തരമെഴുതാൻ സാധിച്ചില്ല. അവിശ്വസനീയമെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്. ഉത്തർപ്രദേശിലെ അസിസ്റ്റന്റ് ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് പരീക്ഷയിലെ ഒന്നാം റാങ്കുകാരനായ ധർമേന്ദ്ര പട്ടേലാണ് പ്രസിഡന്റിന്റെ പേരെഴുതുന്നതിൽ പരാജയപ്പെട്ടത്. ഈ സംഭവത്തിലൂടെ  പുറത്ത് വന്നത് പട്ടേലിന്റെ അറിവില്ലായ്മ മാത്രമല്ല, ഒപ്പം ഒരു വന്‍ അഴിമതി കൂടിയാണ്

ഉത്തർപ്രദേശിലെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് ടീച്ചേഴ്സിന്റെ 69000 ഒഴിവുകളിലേക്ക് നടത്തിയ അധ്യാപക പരീക്ഷയിലാണ് വന്‍ ക്രമക്കേട് നടന്നിരിക്കുന്നത്. ലക്ഷക്കണക്കിന് കൈക്കൂലി വാങ്ങിയ വിവരങ്ങളാണ് ഈ കേസിൽ പുറത്ത് വന്നിരിക്കുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. സംഭവത്തിൽ ഒൻപത് പേരെ അറസ്റ്റ് ചെയ്തു. ഇതിനെ തുടർന്ന് നിയമനത്തിന്റെ തുടർനടപടികൾ നിർത്തിവയ്ക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. 

വ്യാപം അഴിമതിയോടാണ് കോൺ​ഗ്രസ് ഈ സംഭവത്തെ താരതമ്യപ്പെടുത്തുന്നത്. അതേ സമയം അധ്യാപക നിയമനത്തിലെ അഴിമതിയെക്കുറിച്ച് വിശദമായി അന്വേഷണം നടത്താൽ പ്രത്യേക ദൗത്യ സംഘത്തെ നിയോ​ഗിച്ചിരിക്കുകയാണ് യോ​ഗി സർക്കാർ. 'റിക്രൂട്ട്മെന്റെ് നടത്തുന്നതിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാണിച്ച് ഉദ്യോ​ഗാർത്ഥികളിലൊരാളായ രാഹുൽ പൊലീസിൽ പരാതി നൽകിയത് മുതലാണ് അന്വേഷണം ആരംഭിക്കുന്നത്. പരാതിയിൻ മേൽ പ്രയാ​ഗ്‍രാജ് പൊലീസ് ഉടനടി നടപടിയെടുക്കുകയും കൈക്കൂലി ആവശ്യപ്പെട്ട കേസിൽ കെഎൽ പട്ടേൽ എന്നയാളെയും ഒപ്പം 9 പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രത്യേക ദൗത്യ സംഘത്തെ നിയോ​ഗിച്ച് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.' അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി സതീഷ് ദ്വിവേദി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

'നടപടിക്രമങ്ങളും മാർ​ഗനിർദ്ദേശങ്ങളും അനുസരിച്ചാണ് റിക്രൂട്ട്മെന്റ് നടത്തിയത്. എന്നാൽ അധ്യാപക നിയമന പ്രക്രിയയിൽ അലഹബാദ് ഹൈക്കോടതി സ്റ്റേ നിർദ്ദേശിച്ചതിനാൽ കൗൺസലിം​ഗ് നടപടികൾ നിർത്തി വച്ചിരിക്കുകയാണ്. എന്നാൽ ഇതിനെതിരെ പ്രത്യേക അപ്പീൽ നൽകിയിരിക്കുകയാണ്. നിയമനപ്രക്രിയയിൽ കോടതിയുടെ വിധി അനുസരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്. ചിലർ ഈ സംഭവത്തിൽ രാഷ്ട്രീയം കളിക്കുകയാണ്.' പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് ദ്വിവേദി പറഞ്ഞു.

അതേ സമയം പരീക്ഷയിൽ ഒന്നാമതെത്തിയ ധർമേന്ദ്ര പട്ടേൽ നിയമന പ്രക്രിയയുടെ സുതാര്യതയെക്കുറിച്ച് ​ഗുരുതരമായി ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അഴിമതിക്കേസിലെ പ്രധാന പ്രതി കെഎൽ പട്ടേലാണെന്ന് തിരിച്ചറിഞ്ഞതായി പ്രയാ​ഗ്‍രാജ് എസ്എസ്പി സത്യാർത്ഥ അനിരുദ്ധ് പങ്കജ് മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിന് ശേഷം ഇയാളിൽ നിന്ന് 22 ലക്ഷം രൂപ പിടിച്ചെടുത്തായി പൊലീസ് വെളിപ്പെടുത്തി.

മധ്യപ്രദേശിലെ വ്യാപം അഴിമതിയോടാണ് ഈ കേസിനെ കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി താരതമ്യം ചെയ്തിരിക്കുന്നത്. നിയമന പ്രക്രിയയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് പ്രിയങ്ക ​ഗാന്ധി ഉദ്യോ​ഗാർത്ഥികളുമായി നടത്തിയ  വീഡിയോ കോൺഫറൻസിം​ഗിനിടെ ഉന്നയിച്ചത്. 'പരീക്ഷയിലെ ഒന്നാം റാങ്ക് നേടിയ വ്യക്തി അറസ്റ്റിലായതായി ഞാനറിഞ്ഞു. കൃത്യമായിട്ടാണ് പരീക്ഷ നടത്തിയതെങ്കിൽ എങ്ങനെയാണ് അറസ്റ്റുണ്ടാകുക? അഴിമതി നടക്കുമ്പോൾ ശബ്ദമുയർത്താൻ‌ യുപി സർക്കാർ അനുദിക്കില്ല. ഈ സംഭവത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കുമോ? കൃത്യമായ, ന്യായമായ നടപടിയാണ് ഈ വിഷയത്തിൽ ഉണ്ടാകേണ്ടത്.'' പ്രിയങ്ക ​ഗാന്ധി പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർണമായും ബിജെപിയുടെ ഡിപ്പാർട്ട്മെന്‍റായി, കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി കെസി വേണുഗോപാല്‍
'ദീദി പണം നൽകിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു', ഐആർഎസ് ഉദ്യോ​ഗസ്ഥന്‍റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചിത്ര വാദവുമായി പ്രതി