സെപ്റ്റംബര്‍ 21 മുതല്‍ സ്കൂളുകള്‍ ഭാഗികമായി തുറക്കാൻ അനുമതി; മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

Web Desk   | Asianet News
Published : Sep 08, 2020, 10:56 PM ISTUpdated : Sep 08, 2020, 11:17 PM IST
സെപ്റ്റംബര്‍ 21 മുതല്‍ സ്കൂളുകള്‍ ഭാഗികമായി തുറക്കാൻ അനുമതി; മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

Synopsis

കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുളള സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാണ് അനുമതി.   

ദില്ലി: സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്‌കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഒമ്പത് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകൾ മാത്രമെ തുറക്കുകയുള്ളു. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുളള സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാണ് അനുമതി. 

സാമൂഹിക അകലം പാലിക്കണം, മാസ്‌ക് ധരിക്കണം, കൈകള്‍ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണം, സാനിറ്റൈസര്‍ ഉപയോഗിക്കണം, തുമ്മമ്പോഴും ചുമയ്ക്കുമ്പോഴും കര്‍ച്ചീഫ് ഉപയോഗിച്ചോ ടിഷ്യു ഉപയോഗിച്ചോ മുഖം മറയ്ക്കുന്നത് ഉള്‍പ്പടെയുളള കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. 

വിദ്യാര്‍ഥികള്‍ തമ്മില്‍ ആറടി അകലം പാലിക്കണം, സ്റ്റാഫ് റൂം, ഓഫീസ്, ലൈബ്രറി തുടങ്ങിയ ഇടങ്ങളിലെല്ലാം സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പകുതി അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മാത്രമെ പ്രവേശനം ഉണ്ടാകൂ എന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസ രീതി തുടരുമെന്നും അത് പ്രോത്സാഹിപ്പിക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതേസമയം,  ഒന്ന് മുതല്‍ എട്ടാം ക്ലാസുവരെയുള്ള ക്ലാസുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം