വിഷപ്പുക: നവംബര്‍ 15 വരെ ദില്ലിയില്‍ സ്കൂളുകള്‍ അടച്ചിടും

Published : Nov 14, 2019, 04:20 PM ISTUpdated : Nov 14, 2019, 04:22 PM IST
വിഷപ്പുക: നവംബര്‍ 15 വരെ ദില്ലിയില്‍ സ്കൂളുകള്‍ അടച്ചിടും

Synopsis

കെട്ടിടങ്ങള്‍ക്ക് പുറത്തിറങ്ങിയുള്ള കായികാധ്വാനങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്

ദില്ലി: വായു മലിനീകരണം രൂക്ഷമായതോടെ ദില്ലിയില്‍ നവംബര്‍ 15 വരെ സ്കൂളുകള്‍ അടച്ചിടും. മോശം കാലാവസ്ഥയെ തുടര്‍ന്ന് ക്ലാസ് റൂമിന് പുറത്തുള്ള പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 

ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചതില്‍നിന്ന് ഒമ്പത് ഇരട്ടിയാണ്  ദില്ലി നേരിടുന്ന മലിനീകരണം. കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ‍ിന്‍റെ കണക്കുകള്‍ പ്രകാരം എയര്‍ ക്വാളിറ്റി ഇന്‍റെക്സ് വ്യാഴാഴ്ട 460 കടന്നു. 

കെട്ടിടങ്ങള്‍ക്ക് പുറത്തിറങ്ങിയുള്ല കായികാധ്വാനങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. ദില്ലിക്ക് സമീപത്തെ പാടങ്ങളില്‍ തീയിട്ടതിനെത്തുടര്‍ന്ന് തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമാണ്. 

പാടങ്ങളില്‍ നിന്നുള്ള പുകയ്ക്ക് പുറമെ വാഹനങ്ങളില്‍ നിന്നും വ്യവസായശാലകളില്‍നിന്നുമുള്ള പുകകൂടിയായതോടെ ലോകത്തെ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള രാജ്യതലസ്ഥാലമായി ദില്ലി മാറിയിരിക്കുകയാണ്. 

PREV
click me!

Recommended Stories

യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ
പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ