പാഠപുസ്തകത്തിൽ നിന്ന് പരിണാമ സിദ്ധാന്തം പുറത്തേക്ക്? എൻസിഇആർടിക്ക് കത്തെഴുതി ശാസ്ത്രജ്ഞരും അധ്യാപകരും

Published : Apr 23, 2023, 11:34 AM IST
പാഠപുസ്തകത്തിൽ നിന്ന് പരിണാമ സിദ്ധാന്തം പുറത്തേക്ക്? എൻസിഇആർടിക്ക് കത്തെഴുതി ശാസ്ത്രജ്ഞരും അധ്യാപകരും

Synopsis

9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്നാണ് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം ഒഴിവാക്കാൻ എൻസിആർടി നീക്കം നടത്തുന്നത്.

ദില്ലി: ശാസ്ത്ര പാഠപുസ്തകങ്ങളിൽ നിന്ന് പരിണാമ സിദ്ധാന്തം ഒഴിവാക്കുന്നത് പരിഹാസ്യമാണെന്ന് ശാസ്ത്രജ്ഞരും അധ്യാപകരും ശാസ്ത്ര പ്രചാരകരും രം​ഗത്ത്. പരിണാമ സിദ്ധാന്തത്തെ പാഠപുസ്തകങ്ങളിൽ നിന്നൊഴിവാക്കരുതെന്നാവശ്യപ്പെട്ട് 1800ഓളം ശാസ്ത്രജ്ഞരും അധ്യാപകരും നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന് (NCERT) കത്തെഴുതി.

9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്നാണ് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം ഒഴിവാക്കാൻ എൻസിആർടി നീക്കം നടത്തുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ രാജ്യത്തെ പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് പരിണാമ സിദ്ധാന്തം ഒഴിവാക്കുന്നതിനെതിരെ കത്തിൽ ഒപ്പിട്ടതെന്ന് ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഏപ്രിൽ 20-ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ശാസ്ത്രത്തിന്റെ അടിസ്ഥാന കണ്ടെത്തൽ കുട്ടികൾ പഠിച്ചില്ലെങ്കിൽ വിദ്യാർഥികൾക്ക് അവരുടെ ചിന്താ പ്രക്രിയകളിൽ ഗുരുതരമായ വൈകല്യമുണ്ടാകുമെന്ന് ശാസ്ത്ര സമൂഹം കരുതുന്നതായി കത്തിൽ പറയുന്നു. പരണാമ സിദ്ധാന്തത്തിന്റെ ശാസ്ത്രീയവും സാമൂഹികവുമായ പ്രസക്തി വിശദീകരിച്ചാണ് കത്തെഴുതിയിരിക്കുന്നത്. പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള അറിവ് ശാസ്ത്രീയ മനോഭാവവും യുക്തിസഹമായ ലോകവീക്ഷണവും കെട്ടിപ്പടുക്കുന്നതിൽ നിർണായകമാണെന്നും കത്തിൽ പറയുന്നു.

കൊവിഡ് -19 ന് ശേഷം വിദ്യാർഥികളുടെ സിലബസ് ഭാരം കുറയ്ക്കുന്നതിനായാണ് എൻസിഇആർടി പല പാഠഭാ​ഗങ്ങളും നീക്കം ചെയ്യുന്നതെന്നാണ് വിശദീകരണം. പത്താം ക്ലാസിലെ പാഠപുസ്തകങ്ങളിലെ ഉള്ളടക്കത്തിന്റെ പട്ടികയിൽ 'പൈതൃകവും പരിണാമവും' എന്ന തലക്കെട്ടിലെ പരിണാമമാണ് ഒഴിവാക്കി 9-ാം അദ്ധ്യായം 'പാരമ്പര്യം' എന്ന് മാത്രമാക്കി. വിദ്യാർഥികൾ സ്കൂളുകളിൽ തിരിച്ചെത്തിയിട്ടും പകർച്ചവ്യാധിയുടെ സമയത്ത് എടുത്ത നടപടികൾ തുടരുകയാണെന്നും ശാസ്ത്രജ്ഞരും അക്കാദമിക് വിദഗ്ധരും കുറ്റപ്പെടുത്തുന്നു. 

Read More ....കമ്പനി മീറ്റിങ്ങിനിടെ മകന് അമ്മയുടെ വാട്സാപ് സന്ദേശം; വൈറലായി ട്വീറ്റ്

PREV
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ