ജോലിസ്ഥലത്ത് ഒരു മീറ്റിങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു മകൻ. അപ്പോഴാണ് അമ്മയുടെ സന്ദേശം എത്തുന്നത്. ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’- എന്നാണ്  അമ്മ കുറിച്ചത്. ഷിക് സൂരി എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ എത്തിയത്. 

അമ്മമാരുടെ സ്നേഹത്തിന് അതിർ വരമ്പുകളില്ലെന്ന് പറയുന്നത് ശരിയാണ്. വാക്കുകള്‍ കൊണ്ട് ഒരിക്കലും വര്‍ണ്ണിക്കാന്‍ കഴിയാത്തതാണ് ഒരു അമ്മയ്ക്ക് മക്കളോടുള്ള സ്നേഹം. അത് സൂചിക്കുന്ന ഒരു വാര്‍ത്തയാണിത്. ഒരു മകന് അമ്മയോടുള്ള സ്നേഹം സൂചിപ്പിക്കുന്ന ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മീറ്റിങ്ങിനിടെ ഒരു അമ്മ മകന് അയച്ച സന്ദേശമാണിത്. 

ജോലിസ്ഥലത്ത് ഒരു മീറ്റിങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു മകൻ. അപ്പോഴാണ് അമ്മയുടെ സന്ദേശം എത്തുന്നത്. ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’- എന്നാണ് അമ്മ കുറിച്ചത്. ഷിക് സൂരി എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ എത്തിയത്. ‘എന്റെ അമ്മയോട് ഒത്തിരി സ്നേഹം’– എന്ന കുറിപ്പോടെയാണ് ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചത്. 

റിഷിക് പങ്കുവച്ച സ്ക്രീൻഷോട്ടിനു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. ഇതാണ് അമ്മ, ഇതാണ് അമ്മയുടെ സ്നേഹം, എത്ര മനോഹരം, അമ്മ ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കട്ടെ എന്ന് തുടങ്ങി നിരവധി കമന്‍റുകളാണ് ട്വീറ്റിന് താഴെയെത്തിയത്. 

Scroll to load tweet…

Also Read: കാഴ്ചയില്‍ പ്രായം കുറയ്ക്കാം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒമ്പത് ഭക്ഷണങ്ങള്‍...