എയർ ഇന്ത്യ വിമാനത്തിൽ യുവതിക്ക് തേളിന്റെ കുത്തേറ്റു

Published : May 06, 2023, 03:43 PM IST
എയർ ഇന്ത്യ വിമാനത്തിൽ യുവതിക്ക് തേളിന്റെ കുത്തേറ്റു

Synopsis

കഴിഞ്ഞ മാസം നാഗ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ യാത്രക്കിടെ യുവതിക്ക് തേളിന്റെ കടിയേറ്റതായി റിപ്പോർട്ട്. 

ദില്ലി: കഴിഞ്ഞ മാസം നാഗ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ യാത്രക്കിടെ യുവതിക്ക് തേളിന്റെ കടിയേറ്റതായി റിപ്പോർട്ട്. വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ യുവതി ചികിത്സ തേടുകയും ചെയ്തെന്ന്  എയർ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു. ചികിത്സയ്ക്ക് ശേഷം യുവതിയെ ഡിസ്ചാർജ് ചെയ്തെന്നുന്നും എയർ ഇന്ത്യ അറിയിച്ചു. 2023 ഏപ്രിൽ 23 ന് ഞങ്ങളുടെ എയർ ഇന്ത്യ 630 വിമാനത്തിൽ ഒരു യാത്രക്കാരിയെ തേൾ കടിച്ച നിർഭാഗ്യകരവുമായ ഒരു സംഭവമുണ്ടായി. ഞങ്ങളുടെ ഉദ്യോഗസ്ഥർ യുവതിക്കൊപ്പം ആശുപത്രിയിലേക്ക് പോയിരുന്നു. ഡിസ്ചാർജ് ചെയ്യുന്നതുവരെ ഇവർക്ക് എല്ലാ പിന്തുണയും നൽകി.   പരിശോധന നടത്തുകയും തേളിനെ കണ്ടെത്തിയെന്നും വേണ്ടത് ചെയ്തുവെന്നും യാത്രക്കാർക്കുണ്ടായ വേദനയിലും അസൗകര്യത്തിലും  ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ വ്യക്തമാക്കി.  എയർലൈൻ പ്രൊട്ടോക്കോൾ പ്രകാരം വിമാനത്തിൽ പരിശോധന നടത്തി അണുനശീകരണ പ്രവൃത്തികൾ നടത്തിയതായും എയർ ഇന്ത്യ അറിയിച്ചു.

സംഭവത്തെത്തുടർന്ന്, ഡ്രൈ ക്ലീനിങ്  അടക്കമുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നവരോട് വീഴ്ചയുണ്ടായോ എന്ന്  പരിശോധിക്കാൻ എയർ ഇന്ത്യ നിർദേശം നൽകി. വിമാനത്തിനകത്തേക്ക് എത്തുന്ന സാധനങ്ങൾ വഴിയും തേൾ വിമാനത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം എല്ലാ സംവിധാനങ്ങളിലും അണുനശീകരണം നടത്തുമെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.  നേരത്തെയും വിമാനത്തിൽ ഇത്തരം ജീവികളെ കണ്ടെത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ കാർഗോ ഹോൾഡിൽ പാമ്പിനെ കണ്ടെത്തിയിരുന്നു. ദുബായിൽ ലാൻഡ് ചെയ്തപ്പോഴായിരുന്നു ഇത് കണ്ടെത്തിയത്.

കഴിഞ്ഞ വർഷം നവംബറിൽ ലാന്റിംഗിനിടെ യുനൈറ്റഡ് വിമാനത്തിൽ പാമ്പിനെ കണ്ടെത്തിയിരുന്നു. വിമാനത്തിലെ യാത്രക്കാരാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ ആളുകൾ പരിഭ്രാന്തരായി. ഫ്‌ളോറിഡയിലെ ടാംപ സിറ്റിയിൽ നിന്ന് ന്യൂജേഴ്‌സിയിലേക്കുള്ള വിമാനത്തിലാണ് അപ്രതീക്ഷിതമായി പാമ്പ് പ്രത്യക്ഷപ്പെട്ടത്. സംഭവം ഉടൻ തന്നെ നെവാർക്ക് ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ട് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.

Read more: സാങ്കേതിക തികവോടെ കുതിക്കാൻ ഇന്ത്യൻ ആർമിയുടെ കരുത്തുറ്റ പദ്ധതികൾ!

എയർപോർട്ടിലെ വൈൽഡ് ലൈഫ് ഓപ്പറേഷൻസ് സ്റ്റാഫും പോർട്ട് അതോറിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് ഓഫീസർമാരും ഉടൻ തന്നെ സ്ഥലത്തെത്തി. പാമ്പിനെ പിടികൂടിയ ഇവർ ഇതിനെ കാട്ടിലേക്ക് തുറന്നുവിട്ടതായാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.  വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെയാണ് ബിസിനസ് ക്ലാസിലെ യാത്രക്കാർ പാമ്പിനെ കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടൺ ടൈംസ് റിപ്പോർട്ട് ചെയ്തു. പാമ്പിനെ കണ്ട് യാത്രക്കാർ നിലവിളിക്കുകയായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും യാത്രയെ ബാധിച്ചില്ലെന്നും യുനൈറ്റഡ് വിമാന അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. പാമ്പിനെ നീക്കം ചെയ്ത ശേഷം യാത്രക്കാർ അവരുടെ ബാഗേജുകളുമായി ഇറങ്ങി. വിമാനത്തിൽ മറ്റ് ഇഴജന്തുക്കൾ ഉണ്ടോ എന്ന് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും