മോഷ്ടിക്കാൻ ഒന്നുമില്ല; എഞ്ചിനീയറുടെ വീട്ടിൽ 500 രൂപ വെച്ചിട്ടുപോയി മഹാമനസ്കത കാട്ടിയ കള്ളനായി അന്വേഷണം

Published : Jul 24, 2023, 12:48 PM IST
മോഷ്ടിക്കാൻ ഒന്നുമില്ല; എഞ്ചിനീയറുടെ വീട്ടിൽ 500 രൂപ വെച്ചിട്ടുപോയി മഹാമനസ്കത കാട്ടിയ കള്ളനായി അന്വേഷണം

Synopsis

വീട്ടില്‍ നിന്ന് കള്ളന്മാര്‍ ഒന്നും കൊണ്ടുപോയിട്ടില്ലെന്നും എന്നാല്‍ പ്രധാന വാതിലിന് സമീപം 500 രൂപ നോട്ട് ആരോ ഉപേക്ഷിച്ചുപോയെന്നുമാണ് രാമകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞത്.

ന്യൂഡല്‍ഹി: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്ന് ഒന്നും കിട്ടാതായപ്പോള്‍ 500 രൂപ വെച്ചിട്ടുപോയ കള്ളന്മാര്‍ക്കായി അന്വേഷണം. ന്യൂഡല്‍ഹി രോഹിണിയിലെ സെക്ടര്‍ 8ല്‍ ഇക്കഴിഞ്ഞ ഇരുപതാം തീയ്യതി രാത്രിയായിരുന്നു സംഭവം. വീട്ടുടമ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായി വിരമിച്ച 80 വയസുകാരന്‍ എം രാമകൃഷ്ണന്റെ വീട്ടിലാണ് കള്ളന്‍ കയറിയത്. പത്തൊന്‍പതാം തീയ്യതി വൈകുന്നേരം രാമകൃഷ്ണനും ഭാര്യയും മകനെ സന്ദര്‍ശിക്കാന്‍ ഗുരുഗ്രാമത്തിലേക്ക് പോയിരിക്കുകയായിരുന്നു. വീട്ടില്‍ കള്ളന്‍ കയറിയ വിവരം ജൂലൈ 21ന് രാവിലെ അയല്‍വാസിയാണ് വിളിച്ച് അറിയിച്ചത്. ഉടന്‍ തന്നെ വീട്ടിലേക്ക് ചെന്നു. പ്രധാന വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. അകത്ത് കടന്ന് പരിശോധിച്ചെങ്കിലും ഒന്നും നഷ്ടമായിട്ടില്ലെന്ന് മനസിലായി.

വീട്ടില്‍ നിന്ന് കള്ളന്മാര്‍ ഒന്നും കൊണ്ടുപോയിട്ടില്ലെന്നും എന്നാല്‍ പ്രധാന വാതിലിന് സമീപം 500 രൂപ നോട്ട് ആരോ ഉപേക്ഷിച്ചുപോയെന്നുമാണ് രാമകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞത്. വിലപിടിപ്പുള്ള സാധനങ്ങളൊന്നും താന്‍ വീട്ടില്‍ സൂക്ഷിക്കാറില്ലെന്നും അദ്ദേഹം അറിയിച്ചു. വീട്ടിലെ അലമാരകളൊന്നും തുറന്നിട്ടുണ്ടായിരുന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മോഷ്ടാക്കളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

സമാനമായ മറ്റൊരു സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഡല്‍ഹിയിലെ മറ്റൊരു പ്രദേശത്ത് ദമ്പതികളെ കൊള്ളയടിക്കാന്‍ ശ്രമിച്ച കള്ളന്മാര്‍ അവരുടെ പക്കല്‍ 20 രൂപ മാത്രമേ ഉള്ളൂ എന്ന് മനസിലാക്കിയതോടെ 100 രൂപ നല്‍കിയ ശേഷം സ്ഥലം വിടുകയായിരുന്നു.

Read also:  'എന്റെ മോൾക്ക് എന്ത് സംഭവിച്ചെന്ന് കണ്ടെത്തണം'; 11 വയസ്സുകാരിയുടെ മരണം, അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം