രണ്ട് വിവാഹം കഴിച്ചിട്ടും കുട്ടികൾ ഉണ്ടാകാത്തതിനെ ചൊല്ലി തർക്കം; രണ്ടാം ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു

Published : Aug 10, 2025, 07:29 PM ISTUpdated : Aug 10, 2025, 07:31 PM IST
Second Wife Chops Off Husband's Genitals

Synopsis

കുടുംബ തർക്കത്തെ തുടർന്ന് ഭാര്യ ഭർത്താവിൻ്റെ ജനനേന്ദ്രിയം മുറിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ജഗ്ദീഷ്പൂർ: കുടുംബ തർക്കത്തെ തുടർന്ന് രണ്ടാം ഭാര്യ ഭർത്താവിൻ്റെ ജനനേന്ദ്രിയം മുറിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഫസംഗഞ്ച് കച്നാവ് ഗ്രാമത്തിലാണ് സംഭവം. നസ്നീൻ ബാനോ എന്ന യുവതിയാണ് തൻ്റെ ഭർത്താവ് അൻസാർ അഹമ്മദിനെ (38) വാക്കുതർക്കത്തിനിടെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിനിടെ ഇവർ ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രണ്ട് ഭാര്യമാരുള്ള അഹമ്മദിന് രണ്ട് വിവാഹബന്ധങ്ങളിലും കുട്ടികളില്ല. ഈ വിഷയത്തെ ചൊല്ലി ഇരുവരും തമ്മിൽ പതിവായി വഴക്ക് ഉണ്ടാവാറുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അഹമ്മദിനെ ഉടൻ തന്നെ ജഗ്ദീഷ്പൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി റായ്ബറേലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (എയിംസ്) മാറ്റി. നസ്നീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് ജഗ്ദീഷ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാഘവേന്ദ്ര അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ