
ദില്ലി: ദില്ലിയിലെ സിആർപിഎഫ് ക്യാമ്പുകൾക്ക് നേരെ തീവ്രവാദഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പുലർത്താൻ സൈനികർക്ക് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.
ജമ്മു കശ്മീരിൽ സുരക്ഷാഭടന്മാർക്ക് നേരെ തീവ്രവാദ ആക്രമണങ്ങൾ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദില്ലിയിലും ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിവിധ തീവ്രവാദി സംഘങ്ങൾ ദില്ലിയിൽ ആക്രമണം നടത്താൻ സാധ്യതയുണ്ട്, ജാഗ്രതയോടെയിരിക്കുക എന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ദില്ലിയിലെയും വടക്കേ ഇന്ത്യയിലെയും മുഴുവൻ സിആർപിഎഫ് യൂണിറ്റുകളോടും ജാഗരൂകമാകാൻ അധികൃതർ നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ വിവിധയിടങ്ങളിൽ കൂടുതൽ സേനാംഗങ്ങളെ വിന്യസിക്കാനും നിർദ്ദേശമുണ്ട്.
Read Also: ജസീക്ക ലാൽ വധം; ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ച കോൺഗ്രസ് നേതാവിന്റെ മകനെ സർക്കാർ വിട്ടയച്ചു...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam