
മുംബൈ: പൂനെ വിമാനത്താവളത്തിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ 24 കാരിയായ വനിതാ യാത്രക്കാരി ഗുഞ്ചൻ രാജേഷ്കുമാർ അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് കേസിന്നാസ്പദമായ സംഭവം. വനിതാ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥനെ യുവതി ആക്രമിക്കുകയായിരുന്നു.
പശ്ചിമ ബംഗാൾ സ്വദേശിനിയാണ് അഗർവാൾ. ഐടി എഞ്ചിനീയറായ അഗർവാൾ ബംഗാളിലേക്ക് പോവുകയായിരുന്നു. എന്നാൽ വിമാനത്താവളത്തിലെത്തിയ അഗർവാൾ ഓൺലെന്റ് പേയ്മെന്റുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറുമായി തർക്കമുണ്ടാവുകയും ഇത് പരിഹരിക്കാനായി സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തുകയുമായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാരുമായി തർക്കമുണ്ടായി. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ തല്ലുകയും രൂപാലി തോക്കെ എന്ന ഉദ്യോഗസ്ഥനെ കടിക്കുകയും ചെയ്തു.
വ്യാജ ആധാർ കാർഡ് വച്ച് മുക്കുപണ്ടം പണയം വച്ച് പണം തട്ടി, ഒളിവിൽ കഴിഞ്ഞ യുവതി പിടിയിൽ
സംഭവത്തിൽ രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റു, അഗർവാളിനെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാൽ മാനസിക വിഭ്രാന്തിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ പൊലീസ് വിട്ടയക്കുകയായിരുന്നു. ഇവർ നേരത്തേയും ഇത്തരത്തിൽ അക്രമസംഭവങ്ങൾ നടത്തിയിട്ടുണ്ടെെന്ന് പൊലീസ് പറയുന്നു.
അതേസമയം, ഏറ്റുമാനൂർ അതിരമ്പുഴയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയെ പൊലീസ് പിടികൂടി. ഇടുക്കി പനംകൂട്ടി ഭാഗത്ത് ചീങ്കല്ലേൽ വീട്ടിൽ പത്മനാഭന്റെ ഭാര്യ തങ്കമ്മയെ ആണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തങ്കമ്മയും സുഹൃത്തുക്കളും ചേർന്ന് 2021ൽ അതിരമ്പുഴ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് മുക്കുപണ്ടം പണയം വെച്ച് 1,71,500 രൂപ തട്ടിയെടുക്കുകയായിരുന്നു.
പിന്നീട് സ്വർണം പരിശോധിച്ചതില്‍ ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളിൽ ഒരാളായ പാണ്ടൻപാറയിൽ വീട്ടിൽ അപ്പക്കാള എന്ന് വിളിക്കുന്ന രാകേഷിനെ പിടികൂടുകയും ചെയ്തിരുന്നു. മറ്റു പ്രതികൾ രണ്ടു വർഷക്കാലമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു.