സുപ്രീംകോടതിക്ക് മുന്നിൽ തീ കൊളുത്തി മരിക്കാൻ ശ്രമിച്ച് ദമ്പതികൾ, ഭർത്താവ് മരിച്ചു

Published : Aug 21, 2021, 12:36 PM IST
സുപ്രീംകോടതിക്ക് മുന്നിൽ തീ കൊളുത്തി മരിക്കാൻ ശ്രമിച്ച് ദമ്പതികൾ, ഭർത്താവ് മരിച്ചു

Synopsis

ബിഎസ്‍പി എംപി അതുൽ റായ് തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതി പരാതിപ്പെട്ടിരുന്നു. പരാതിയിൽ ഒരു നടപടിയുമുണ്ടായില്ലെന്നാണ് യുവതി ആരോപിച്ചത്. ഇതേത്തുടർന്നാണ് 27-കാരനായ ഭർത്താവിനൊപ്പമെത്തി യുവതി സുപ്രീംകോടതിക്ക് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

ദില്ലി: സുപ്രീംകോടതിക്ക് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിലെ ഭർത്താവ് മരിച്ചു. ഓഗസ്റ്റ് 16-നാണ് ദമ്പതികൾ സുപ്രീംകോടതിയുടെ പ്രധാനസമുച്ചയത്തിന് മുന്നിലെ റോഡിൽ ആത്മഹത്യാശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും യുവാവിനെയും ഉടനടി ദില്ലിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

ഓഗസ്റ്റ് 16-ന് ഉച്ചയോടെ സുപ്രീംകോടതിയുടെ മുന്നിൽ വച്ചാണ് യുവതിയും യുവാവും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. ബിഎസ്‍പി എംപി അതുൽ റായ് തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതി പരാതിപ്പെട്ടിരുന്നു. പരാതിയിൽ ഒരു നടപടിയുമുണ്ടായില്ലെന്നാണ് യുവതി ആരോപിച്ചത്. എംപിയെ പൊലീസ് സഹായിക്കുന്നു എന്നും യുവതി ദേഹത്ത് മണ്ണെണ്ണ ഒവിക്കുന്നതിനിടെ ആരോപിച്ചു. ഇതേത്തുടർന്നാണ് 27-കാരനായ ഭർത്താവിനൊപ്പമെത്തി യുവതി സുപ്രീംകോടതിക്ക് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം ഓടിയെത്തി, പുതപ്പുകൊണ്ട് തീയണച്ച് ഇരുവരെയും തൊട്ടടുത്തുള്ള രാംമനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ഭർത്താവിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. അഞ്ച് ദിവസത്തിന് ശേഷം, യുവാവിന്‍റെ നില വഷളായി, ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

ആത്മഹത്യയല്ല പരിഹാരം - ആ നിമിഷത്തെ അതിജീവിക്കൂ - ആത്മഹത്യാചിന്തകൾ നിങ്ങളുടെ മനസ്സിനെ അലട്ടുന്നുണ്ടെങ്കിൽ സഹായം തേടൂ. 

ആത്മഹത്യാപ്രവണതയും മാനസിക സമ്മർദ്ദവും ഒഴിവാക്കാൻ പൊലീസിന്‍റെ ചിരി ഹെൽപ് ലൈൻ: 9497900200

സാമൂഹ്യ നീതിവകുപ്പിന്‍റെ ചൈൽഡ് ഹെൽപ് ലൈൻ ദിശ ടോൾ ഫ്രീ നമ്പർ: 1056

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം