'പഴയ സിംഹങ്ങളെ പുതിയ പേരില്‍ വില്‍ക്കുന്നു'; പ്രധാനമന്ത്രിയെ പരിഹസിച്ച് തരൂര്‍

By Web TeamFirst Published May 13, 2020, 5:08 PM IST
Highlights

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി മോദി സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തിന് ഊന്നല്‍ നല്‍കണമെന്ന്  ആവശ്യപ്പെട്ടത്. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ മുന്നോട്ടുവെച്ച സ്വയം പര്യാപ്ത ഇന്ത്യ ആശയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പുതിയ പേരില്‍ വീണ്ടും അവതരിപ്പിക്കുകയാണ് മോദിയെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 'പഴയ സിംഹങ്ങളെ പുതിയ പേരില്‍ വിറ്റു, അവൻ വീണ്ടും സ്വപ്നങ്ങളുടെ കൂമ്പാരം വിറ്റു' എന്നായിരുന്നു തരൂരിന്‍റെ വാക്കുകള്‍

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി മോദി സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തിന് ഊന്നല്‍ നല്‍കണമെന്ന്  ആവശ്യപ്പെട്ടത്. ഇന്ത്യയെ ആഗോള ബ്രാന്‍ഡ് ആക്കി മാറ്റണമെന്നും ജനങ്ങള്‍ ഇതിനെ പിന്തുണയ്ക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. മേക്ക് ഇന്‍ ഇന്ത്യയുടെ ചിഹ്നം സിംഹമായിരുന്നു. 

കൊവിഡ് -19 പ്രതിസന്ധി നേരിടാൻ രാജ്യത്തിന് 20 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം ഘട്ട ലോക്ക്ഡൌൺ പുതിയ നിയന്ത്രണങ്ങളോടെ മെയ് 18 മുതൽ ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.  

click me!