
ഭോപ്പാൽ: നദിയിലിറങ്ങി സെൽഫി എടുക്കുന്നതിനിടെ മലവെള്ളപ്പാച്ചിലിൽ പെട്ട് പെൺകുട്ടികൾ. മധ്യപ്രദേശിലെ ചിന്ത്വാര ജില്ലയിലാണ് സംഭവം. പിന്നാലെ പൊലീസും നാട്ടുകാരുമെത്തി രണ്ട് പെൺകുട്ടികളെയും രക്ഷിക്കുകയായിരുന്നു.
ജുനാർദോവിൽ നിന്നും ആറ് പേരടങ്ങുന്ന പെണ്‍കുട്ടികളുടെ സംഘം ഉല്ലാസ യാത്രയുടെ ഭാഗമായാണ് പേഞ്ച് നദിക്കരയിലെത്തിയത്. ഇവരില്‍ മേഘ ജാവ്രെ, വന്ദന ത്രിപാഠി എന്നിവർ സെൽഫി എടുക്കുന്നതിനായി നദിയുടെ നടുക്ക് പോയി. ഇവർ പോയ സമയത്ത് വെള്ളം ഇല്ലായിരുന്നുവെന്നും പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയുമായിരുന്നുവെന്നും പൊലീസ് സബ് ഡിവിഷണൽ ഓഫീസർ എസ് കെ സിങ് പറഞ്ഞു.
ഇരുവരും കുടുങ്ങിയതോടെ സുഹൃത്തുക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ 12 അംഗ പൊലീസ് സംഘം സ്ഥലത്തെത്തി. ഈ സമയം കുട്ടികൾ നദിയിലെ പാറക്കെട്ടിന് മുകളിൽ കയറി നിൽക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരുടെയും കൂടി സഹായത്തോടെയാണ് പൊലീസ് ഇവരെ പുറത്തെത്തിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam