
കലബുറഗി: കലബുറഗിയിൽ കാർ അപകടത്തിൽപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥനും രണ്ട് സഹോദരന്മാരും മരിച്ചു. കർണാടക സ്റ്റേറ്റ് മിനറൽസ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മഹന്തേഷ് ബിലഗി (51)യാണ് മരിച്ചത്. ചൊവ്വാഴ്ച ജെവാർഗി താലൂക്കിലെ ഗൗനള്ളി ക്രോസിന് സമീപമാണ് വാഹനാപകടമുണ്ടായത്. ജെവാർഗി ബൈപാസിന് സമീപം ഇവർ സഞ്ചരിച്ച ഇന്നോവ കാർ മറിയുകയായിരുന്നു. മഹാന്തേഷ്, സഹോദരന്മാരായ ശങ്കർ ബിലാഗി (55), ഈരണ്ണ ബിലാഗി (53), ഈരണ്ണ സിരസംഗി എന്നയാൾ എന്നിവർ വിജയപുരയിൽ നിന്ന് കലബുറഗിയിലേക്ക് പോകുകയായിരുന്നു. ശങ്കർ ബിലാഗിയും ഈരണ്ണ ബിലാഗിയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മഹാന്തേഷിനെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബെലഗാവി ജില്ലയിലെ രാമദുർഗ സ്വദേശിയായ മഹന്തേഷ്, ഉഡുപ്പി, ദാവണഗരെ, ചിത്രദുർഗ എന്നിവിടങ്ങളിൽ വ്യത്യസ്ത തസ്തികകളിൽ സേവനമനുഷ്ഠിച്ചു. കർണാടക സ്റ്റേറ്റ് മിനറൽസ് കോർപ്പറേഷന്റെ എംഡിയായി ചുമതലയേൽക്കുന്നതിന് മുമ്പ് ബെസ്കോമിന്റെ മാനേജിംഗ് ഡയറക്ടറുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam