
മുംബൈ: മുതിർന്ന മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്ലെയുടെ കാറിന് നേരെ ആക്രമണം. പൂനെയിൽ പൊതുപരിപാടിക്കായി എത്തിയ നിഖിൽ വാഗ്ലെവിന്‍റെ കാറിന്റെ ചില്ലുകൾ അടിച്ച് തകർത്ത ബിജെപി അനുകൂലികൾ, കാറിന് നേരെ മുട്ട എറിയുകയും കരിഓയില്‍ ഒഴിക്കുകയും ചെയ്തു. പരിപാടിയിൽ നിഖിൽ വാഗ്ലെയെ പങ്കെടുപ്പിക്കുന്നതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ഭാരത് രത്ന പ്രഖ്യാപനത്തിന് പിന്നാലെ അദ്വാനിയെയും മോദിയെയുംനിഖിൽ വാഗ്ലെ വിമർശിച്ചതാണ് ബിജെപി പ്രവര്‍ത്തകരെ ചൊടുപ്പിച്ചത്. ഈ സംഭവത്തിന് പിന്നാലെ നിഖിലിനെതിരെ ബിജെപി പ്രവർത്തകൻ നൽകിയ കേസിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.