സെൽഫിയെടുക്കുന്നതിനിടെ റിസർ‍വോയറിലേക്ക് വീണത് 7 കൗമാരക്കാർ ; 2 പേരെ രക്ഷപ്പെടുത്തി

Published : Jan 11, 2025, 06:14 PM IST
സെൽഫിയെടുക്കുന്നതിനിടെ റിസർ‍വോയറിലേക്ക് വീണത് 7 കൗമാരക്കാർ ; 2 പേരെ രക്ഷപ്പെടുത്തി

Synopsis

കൗമാരക്കാരായ 7 പേരും പരസ്പരം കൈകോർത്ത് സെൽഫി എടുക്കാനായിരുന്നു പദ്ധതി. ഇതിനായാണ് റിസർവോയറിനടുത്തേക്ക് ഇവർ എത്തിയതെന്നും പൊലീസ് പറഞ്ഞു.

ഹൈദരാബാദ്: ഹൈദരാബാദിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ സിദ്ദിപേട്ടിലെ കൊണ്ടപോച്ചമ്മ സാഗർ റിസർവോയറിലേക്ക് വീണ് 7 കൗമാരക്കാർ. നിലവിൽ 2 പേരെ പൊലീസ് രക്ഷപ്പെടുത്തിയെങ്കിലും 5 പേരെ ഇതു വരെയും കണ്ടെത്താനായിട്ടില്ല. മറ്റ് 5 കൗമാരപ്രായക്കാരായ ആൺ കുട്ടികൾക്കായി പൊലീസ് തെരച്ചിൽ നടത്തി വരികയാണ്. 

കൗമാരക്കാരായ 7 പേരും പരസ്പരം കൈകോർത്ത് സെൽഫി എടുക്കാനായിരുന്നു പദ്ധതി. ഇതിനായാണ് റിസർവോയറിനടുത്തേക്ക് ഇവർ എത്തിയതെന്നും പൊലീസ് പറഞ്ഞു. പക്ഷെ പിടി വിട്ട് റിസർവോയറിലേക്ക് വീഴുകയായിരുന്നു. നിലവിൽ രണ്ട് പേരെ രക്ഷിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കുള്ള തെരച്ചിൽ ഊർജ്ജിതമായി നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു. 

സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രണ്ട് കൗമാരക്കാരായ ആൺകുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. കൂട്ടത്തിൽ 20 വയസുകാരനായ ധനുഷ് ഒഴികെ എല്ലാവരും 17 വയസ്സുള്ളവരാണ്. 

റെയിൽവേ സ്റ്റേഷനിൽ പണി നടക്കുന്ന കെട്ടിടത്തിന്റെ സീലിം​ഗ് തകർന്നുവീണു; നിരവധി പേർക്ക് പരിക്ക്, സംഭവം യുപിയിൽ

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV
click me!

Recommended Stories

'സഹായിക്കണം', ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പാകിസ്ഥാൻ പൗരയായ സ്ത്രീ; ഭർത്താവിൻ്റെ രണ്ടാം വിവാഹം തടയാൻ അപേക്ഷ
'മെഹബൂബ ഓ മെഹബൂബ' ഗാനവും നൃത്തവും തകൃതി, പൊടുന്നനെ റൂഫിൽ തീപടര്‍ന്നു, ഗോവ നിശാക്ലബ് തീപിടിത്തത്തിന്റെ വീഡിയോ പുറത്തുവന്നു