അപകടം നടക്കുന്ന സമയത്ത് 40ഓളം പേർ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് സൂചന. 

കാൺപൂർ: കനൗജ് റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ സീലിംഗ് സ്ലാബ് തകർന്നു വീണു. നിരവധി തൊഴിലാളികളും റെയിൽവേ ജീവനക്കാരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

അപകട സമയത്ത് 40 ഓളം പേർ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് സൂചന. ഇതിൽ 23 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്താൻ സാധിച്ചത്. അമൃത് ഭാരത് പദ്ധതി പ്രകാരം റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാ​ഗമായി രണ്ട് നില കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ പുരോ​ഗമിക്കുകയായിരുന്നു. പുലർച്ചെ കെട്ടിടത്തിലെ സീലിങ് സ്ലാബ് ഇടുന്ന ജോലികൾ നടക്കുന്നതിനിടെയാണ് വൻ അപകടമുണ്ടായത്. 

Scroll to load tweet…

അപകടത്തിന് പിന്നാലെ നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും കെട്ടിടത്തിന്റെ വലിയ തോതിലുള്ള അവശിഷ്ടങ്ങൾ കാരണം രക്ഷാപ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. എസ്ഡിആർഎഫ്, ജിആർപി, ആർപിഎഫ്, ലോക്കൽ പൊലീസ് എന്നീ സംഘങ്ങളാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.

READ MORE: മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം; ആ​ഗോള ഉച്ചകോടി സംഘടിപ്പിച്ച് പാകിസ്ഥാൻ, മൈൻഡ് ചെയ്യാതെ താലിബാൻ